എഴുപതുകളിലെ നായികയായി ഗൗരി, വൈറലായി ഹല്‍ദി മേക്കോവര്‍ ചിത്രങ്ങള്‍

196

മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഒരുപാട് കഴിവുള്ള താരങ്ങളെ സമ്മാനിച്ച ഒരു ചാനല്‍ കൂടിയാണ് ഏഷ്യാനെറ്റ്. സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന പലര്‍ക്കും അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും സോഷ്യല്‍ മീഡിയകളിലും അല്ലാതെ പൊതു ഇടങ്ങളില്‍ ഉണ്ടാവാറുണ്ട്.

Advertisements

ആ കൂട്ടത്തില്‍ ഉള്ള ഒരാളാണ് ഏഷ്യാനെറ്റില്‍ പൗര്‍ണമി തിങ്കള്‍ എന്ന സീരിയലില്‍ അഭിനയിക്കുന്ന ഗൗരി കൃഷ്ണന്‍. മലയാളം മിനി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഗൗരി കൃഷ്ണന്‍. അതേ സമയം എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച ശേഷമാണ് ഗൗരി പൗര്‍ണമി തിങ്കളിലേക്ക് എത്തി ചേരുന്നത്.

Also Read; ഫഹദിന്റെ ആദ്യ നായിക, മമ്മൂട്ടിക്കും മോഹൻലാലിനും നായികയായി, അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസറുമായി, നടി നിഖിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമാണ് താരം. അടുത്തിടെയായിരുന്നു താരത്തിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ഇപ്പോഴിതാ കല്യാണ ഒരുക്കങ്ങളിലാണ് ഗൗരി. താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഹല്‍ദി ചടങ്ങുകളുടെ മേക്കോവര്‍ വീഡിയോയാണിത്. ഹല്‍ദി ആദ്യം നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നില്ലെന്നും സേവ് ദ ഡേറ്റിന് വേണ്ടി സാരി എടുത്തപ്പോള്‍ മേക്കോവര്‍ നടത്തി ഹല്‍ദി കൂടി നടത്താന്‍ പ്ലാന്‍ ചെയ്യുകയായിരുന്നുവെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.

Also Read: അച്ഛന്‍ ഉറക്കമിളച്ചിരുന്ന് മുറുക്കുകയാണോ? ലിവര്‍ സിറോസിസ് വന്ന് രക്തം വായില്‍ നിറഞ്ഞിരുന്ന കാലത്തെ കുറിച്ച് ജിഎസ് പ്രദീപ്

ദൃഷ്ടി ദോഷം ഇല്ലാതാക്കാന്‍ വേണ്ടി നടത്തുന്ന ചടങ്ങാണ് ഹല്‍ദി എന്നും അതിനെപ്പറ്റി എല്ലാ കാര്യങ്ങളും യൂട്യൂബില്‍ നോക്കി പഠിച്ചിരുന്നുവെന്നും ഗൗരി പറയുന്നു.

Advertisement