ഞാന്‍ ഭയങ്കര ഹാപ്പി, എന്റെ ജീവിതം അതിമനോഹരമാണ്, കാരണം തുറന്നുപറഞ്ഞ് ഗ്രേസ് ആന്റണി

30

മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.

Advertisements

ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രത്തില്‍ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങള്‍ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Also Read: മറ്റൊരു മതത്തിലുള്ള കുക്കുവിനെ വിവാഹം കഴിച്ചതോടെ വീട്ടില്‍ നിന്നും പുറത്തായി, ഒടുവില്‍ ദേഷ്യം മറന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ദീപ സ്വന്തം വീട്ടില്‍

അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ജീവിതം അതിമനോഹരമായി മുന്നോട്ട് പോകുകയാണെന്ന് പറയുകയാണ് ഗ്രേസ്. താന്‍ ജീവിതത്തില്‍ ഭയങ്കര ഹാപ്പിയാണെന്നും അതിനൊരു രഹസ്യമുണ്ടെന്നും ആദ്യമൊക്കെ താന്‍ തന്റെ സന്തോഷം മറ്റുള്ളവരില്‍ തിരയാറുണ്ടായിരുന്നുവെന്നും ഒരു പോയിന്റെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് നമ്മള്‍ തന്നെ നമ്മുടെ സന്തോഷം കണ്ടുപിടിക്കണമെന്നുള്ളതെന്നും ഗ്രേസ് പറയുന്നു.

Also Read:ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ വെച്ച്; ഡോക്ടര്‍ വന്ദന ദാസിന്റെ അച്ഛനെ നേരിട്ട് കണ്ട് നടന്‍ ടിനി ടോം

സിനിമയിലേക്ക് വന്നതിന് ശേഷമാണ് തനിക്ക് ഈ തിരിച്ചറിവുണ്ടായത്. പരിചയപ്പെടുന്ന ആള്‍ക്കാരിലൂടെയും അവരിലൂടെ കിട്ടുന്ന അനുഭവങ്ങളിലൂടെയുമാണ് താന്‍ പലതും പഠിക്കുന്നതെന്നും ആരാധകരൊക്കെ വന്ന് സംസാരിക്കുന്നതൊക്കെ താന്‍ ആസ്വദിച്ച് തുടങ്ങിയെന്നും ഗ്രേസ് പറയുന്നു.

Advertisement