Home Entertainment Celebrities

പ്രേമിന്റെ അമ്മയ്ക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു, എന്റെ വീട്ടില്‍ മതം പോലും പ്രശ്‌നമായില്ല, പക്ഷേ അവര്‍ക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സ്വാസിക

691

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

Also Read:ഞാന്‍ ഭയങ്കര ഹാപ്പി, എന്റെ ജീവിതം അതിമനോഹരമാണ്, കാരണം തുറന്നുപറഞ്ഞ് ഗ്രേസ് ആന്റണി

പ്രണയവിവാഹമായിരുന്നു. വളരെ രഹസ്യമായിട്ടിയിരുന്നു വിവാഹ ഒരുക്കങ്ങളെല്ലാം. ഇപ്പോഴിതാ പ്രേമുമായിട്ടുള്ള വിവാഹം തീരുമാനിച്ചത് എങ്ങനെയാണെന്ന് സ്വാസിക പറയുന്ന ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

ഒരു സീരിയല്‍ ഷൂ്ട്ടിനിടെയാണ് തങ്ങള്‍ കണ്ടുമുട്ടിയതും പരിയത്തിലായതും പിന്നീട് പ്രണയത്തിലായതും. തങ്ങളുടെ ബന്ധം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അമ്മ നോ പറഞ്ഞില്ലെന്നും കാരണം അമ്മയ്ക്ക് പ്രേമിനെ അറിയാമായിരുന്നുവെന്നും ലൊക്കേഷനിലൊക്കെ വരുമ്പോള്‍ പ്രേമിനെ കണ്ടിട്ടുണ്ടെന്നും സ്വാസിക പറയുന്നു.

Also Read:ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ വെച്ച്; ഡോക്ടര്‍ വന്ദന ദാസിന്റെ അച്ഛനെ നേരിട്ട് കണ്ട് നടന്‍ ടിനി ടോം

എന്നാലും നമ്മള്‍ അങ്ങോട്ട് ആലോചനയുമായി പേവണ്, അവര്‍ ഇങ്ങോട്ട് വരട്ടെയെന്ന് പറഞ്ഞു.അങ്ങനെയാണെങ്കില്‍ കല്യാണം കഴിപ്പിക്കാമെന്നു പറഞ്ഞു. പ്രേം അന്യമതസ്ഥനാണെന്ന ചിന്തയൊന്നും തന്റെ വീട്ടില്‍ ഇല്ലായിരുന്നുവെന്നും സ്വാസിക പറയുന്നു.

പ്രേമിന്റെ വീട്ടില്‍ അച്ഛന് പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയ്ക്ക് ഇത് ശരിയാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നുവെന്നും കല്യാണത്തിന് സമ്മതമില്ലൊന്നൊക്കെ പറഞ്ഞുവെന്നും സാധാരണ അമ്മമാരെ പോലെ ആയിരുന്നു പ്രേമിന്റെ അമ്മയുമെന്നും പിന്നെ തങ്ങളെല്ലാം ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഓകെയായി എന്നും സ്വാസിക പറയുന്നു.

Advertisement