ചില ഫ്രണ്ട്‌സിനെ പാതിവഴിയിൽ ഉപേക്ഷിച്ചു; എനിക്ക് അഫയർ ഉണ്ടായിരുന്ന ആളേയും ജീവിതത്തിൽ നിന്നും കളഞ്ഞു; ബന്ധങ്ങളെ കുറിച്ച് ഹനാൻ

140

മീൻ കച്ചവടക്കാരിയായി വന്ന് മലയാളി മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഹനാൻ. പിന്നീട് അപകടം ഹനാന്റെ ആരോഗ്യം തകർത്ത് എറിഞ്ഞപ്പോഴും വളരെ ശക്തയായി തന്നെ ഹനാൻ അതിനെയും നേരിട്ടു. പിന്നീട് ഹനാനെ കാണുന്നത് ബിഗ്ബോസിലാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഹനാൻ ബിഗ്ബോസിലെത്തിയത്. ഹനാന്റെ വരവോടെ എന്തെങ്കിലുമൊക്കെ ബിഗ്ബോസിൽ നടക്കുമെന്നും, ശക്തയായ മത്സരാർത്ഥിയായി ഹനാൻ മാറുമെന്നും പ്രതീക്ഷിച്ചവർക്ക് തെറ്റി. ഒരാഴ്ചക്കകം തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം തുടർന്ന് ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വീക്ക്ലി ടാസ്‌കിന് ശേഷം മാനസികമായി താൻ തകർന്നു എന്നാണ് താരം അന്ന് പറഞ്ഞത്. ആരോഗ്യ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം ഹൗസിൽ നിന്ന് പെട്ടെന്ന് പുറത്തായത് തന്നെ വളരെ വേദനിപ്പിച്ചിരുന്നുവെന്ന് ഹനാൽ തന്നെ വ്യക്തമാക്കിയരുന്നു. ഇപ്പോഴിതാ കൈരളി ടിവിക്ക് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടീഷൻ വെച്ചുള്ള ബന്ധങ്ങൾ എനിക്കിഷ്ടമില്ല എന്നാണ് താരം പറയുന്നത്.

Advertisements

‘കണ്ടീഷൻ വെച്ചുള്ള ബന്ധങ്ങൾ എനിക്കിഷ്ടമില്ല. നമ്മൾ എല്ലാം ബൗണ്ടറീസിനുള്ളിലാണ്. ഇഷ്ടമില്ലാത്ത ആളെ നമ്മൾ സഹിക്കേണ്ടതില്ലല്ലോ. ബിഗ് ബോസിന് ശേഷം എന്നെ ലച്ചു വന്ന് കണ്ടിരുന്നു. ഞങ്ങൾ റീൽസൊക്കെ ചെയ്തു. എനിക്ക് ലിമിറ്റഡ് ആയുള്ള സൗഹൃദങ്ങളെ ഉള്ളു. ‘

ALSO READ- മുൻ കാമുകൻമാരായ പ്രഭുദേവയേയും ചിമ്പുവിനേയും എന്തുകൊണ്ട് ഒഴിവാക്കി; നയൻതാര പറഞ്ഞത് ഇങ്ങനെ

‘അനിയനാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. പരാജയപ്പെട്ട് നിന്നാലും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് അവനാണ്. ലരും സൗഹൃദത്തിന് വരുന്നത് ഞാൻ കാരണം അവർക്ക് എന്ത് പ്രയോജനമുണ്ടാകും എന്ന് ആലോചിച്ചാണ്. അതുകൊണ്ട് ഫ്രണ്ട്‌സിനെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്. ചിലരെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.’- എന്നും ഹനാൻ പറയുന്നു.

കൂടാതെ, താനുമായി ഫെയർ ഉണ്ടായിരുന്ന ഒരാളെയും ജീവിതത്തിൽ നിന്നും കളയേണ്ടി വന്നിട്ടുണ്ട്. നല്ല സുഹൃത്തുക്കളൊരു ഭാഗ്യമാണെന്നും ആക്‌സിഡന്റിന് ശേഷം ഡീമോട്ടിവേറ്റ് ചെയ്ത സുഹൃത്തുക്കളുണ്ടെന്നും ഹനാൻ പറയുന്നു.

ALSO READ-ഒരാഴ്ച സമയം തരും അതിനുള്ളിൽ നിങ്ങൾ നല്ലകഥയുമായി വന്നില്ലെങ്കിൽ നമുക്ക് ഇത് ഇവിടെ ഉപേക്ഷിക്കാം, വെട്ടിത്തുറന്ന് പറഞ്ഞ് മോഹൻലാൽ: മലയാളത്തിലെ ആ സൂപ്പർ സിനിമ പിറന്നത് ഇങ്ങനെ

സമ്പന്നമായ കുടുംബത്തിൽ ജനിച്ച് ദുരിതത്തിൽ വളർന്നയാളാണ് ഹനാൻ. തൃശൂരിലെ ഇലക്ട്രീഷ്യനായ ഹമീദിന്റെയും സൈറാബിയുടേയും മകളാണ് ഹനാൻ. ട്യൂഷനും മോഡലിംഗുമൊക്കെയാണ് ഹനാന്റെ ഉപജീവന മാർഗങ്ങൾ.

Advertisement