Home Entertainment Celebrities

ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല; എന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാൻ കൂടെ നിന്നു; നന്ദി പറഞ്ഞ് ഹനാൻ

1363

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ ഹനാൻ വൈകാതെതന്നെ ആരോഗ്യ പ്രശ്നങ്ങൾ കാരണം വീടുവിട്ടിരുന്നു. അതേസമയം, ഹനാൻ വന്നത് മറ്റ് മത്സരാർഥികളിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു. ആരുമായും ഹനാൻ കാര്യമായി കൂട്ടുകൂടിയിരുന്നില്ല.

മികച്ച മത്സരാർത്ഥിയാവാൻ ഹനാന് സാധിക്കുമായിരുന്നെങ്കിലും ഡോകട്ര്#മാർ വിശ്രമം വിധിച്ചതോടെ ഹനാന് തിരികെ പോരേണ്ടി വരികയായിരുന്നു. എന്നാൽ ഹനാൻ ബിബി ഹൗസിലായിരിക്കെ താൻ എഴുതിയ കവിത ആലപിച്ചിരുന്നു. ഇത് മികച്ചതാണല്ലോ എന്നായിരുന്നു അന്നെല്ലാവരും പറഞ്ഞത്.

Advertisements

അപ്പോൾ തന്നെ തന്റെ കവിതകളിലൊന്ന് പുറംലോകം കണ്ടിരുന്നുവെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നെന്ന് പറയുകയാണ് ഹനാൻ. പിന്നാലെ ബിഗ് ബോസ് ഹൗസിനെക്കുറിച്ച് എഴുതിയ കവിത ഏഷ്യാനെറ്റ് ചാനലിൽ ഷോയ്ക്കിടെ സംപ്രേഷണം ചെയ്തിരുന്നു. അത്ഭുത വിളക്കിൽ നിന്നും ഇറങ്ങി വന്ന മായാവിയെപ്പോലെയാണ് ബിഗ് ബോസ്. തന്റെ ആഗ്രഹങ്ങൾ സാധിച്ച് തന്നതിന് നന്ദിയെന്നും ഹനാൻ പറയുകയും ചെയ്തിരുന്നു.

ALSO READ- വിസ്പർ എന്താണ് എന്ന് മനസിലാകാൻ വിവാഹം കഴിക്കണോ? അവതാരകയെ ചോദ്യം ചെയ്ത ഷിയാസ് കരീം; അഭിമുഖത്തിലെ തമാശ ചർച്ചയാവുന്നു

അതേസമയം,’വൈൽഡ് കാർഡിൽ പോവുന്നവരെയെല്ലാം ലാലേട്ടൻ കണ്ട് അനുഗ്രഹിച്ച് വിടാറുണ്ട്. ഞാൻ ചെന്നപ്പോൾ അദ്ദേഹത്തെ കാണാനായിരുന്നില്ല. ലാലേട്ടനെ ഞാൻ കാണാനായിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്ന്’- പിന്നീട് ഹനാൻ കുറിച്ചിരുന്നു.

അതേസമയം, ഇപ്പോൾ ബിബി ഹൗസിൽ അവതരിപ്പിച്ച ആ കവിതയ്ക്ക് ഗോപി സുന്ദറായിരുന്നു ഈണമൊരുക്കിയത്. അതിന്റെ സന്തോഷവും ഹനാൻ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു താൻ ഈണം നൽകി എഴുതിയ ഒരു കവിത ലോകം കേൾക്കണം എന്നത്.

ALSO READ- ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെന്ന് പറയണ്ടേ? ഷറഫുദ്ദീൻ കാണിക്കുന്ന പോ ക്രി ത്തരത്തെ കുറിച്ച് പറയണ്ടേ? അല്ലെങ്കിൽ സംശയിക്കുക ദുൽഖറിനെ, ബി ഉണ്ണികൃഷ്ണനോട് ശാന്തിവിള ദിനേശ്

ആ സ്വപ്നം ഇന്നലെ മനോഹരമായി പൂവണിഞ്ഞു. തന്റെ ആ സ്വപ്നങ്ങൾക്ക് പുറകെ അത് നടത്താൻ കൂടെ നിന്ന ആളാണ് ഗോപി ചേട്ടൻ. ഇത്രയും ഭംഗി ആയി എന്റെ പാട്ട് പുറത്ത് ഇറങ്ങിയതിൽ മിക്‌സിംഗ് ആൻഡ് ഓർക്കസ്ട്രേഷൻ വലിയ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഹനാൻ പറയുന്നു.

തന്റെ ഈ പാട്ട് റെക്കോർഡ് ചെയ്തതും മിക്‌സിംഗ് വർക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണ്. ഒരു ദിവസം കൊണ്ട് വർക് ചെയ്യാം എന്ന് ഗോപി ചേട്ടൻ സമ്മതിച്ചത് തന്റെ ഏറ്റവും വലിയ ഭാഗ്യം ആണ്. ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നായിരുന്നു ഹനാൻ കുറിച്ചിരിക്കുന്നത്.

Advertisement