Home Entertainment Celebrities

നമ്മുടെ ഏറ്റവും മികച്ച ഒരാളില്‍ നിന്നും എത്ര മനോഹരമായ പ്രകടനമാണ് ലഭിച്ചത്; ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

193

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ ദി കോർ ചിത്രത്തിന് മികച്ച രീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് മുതൽ, താരം ഇങ്ങനെ ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. തന്റെ റോൾ ഗംഭീരമായി തന്നെ മമ്മൂട്ടി ചെയ്തു. 

ഇപ്പോഴിതാ ചിത്രത്തെയും അതിലെ മമ്മൂട്ടിയുടെയും ജ്യോതികയുടെയും പ്രകടനത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത.

Advertisements

‘സ്‌നേഹത്തിന്, സ്‌നേഹത്തോടെയുള്ള ഒരു ഭാവഗീതമാണ് കാതൽ ദി കോർ എന്ന ചിത്രം. തൻറെ നീണ്ട ഫിലിമോഗ്രഫിയിൽ മമ്മൂക്ക ഇവിടെ ശരിക്കും ചിലത് ചെയ്തിട്ടുണ്ട്. നമ്മുടെ ഏറ്റവും മികച്ച ഒരാളിൽ നിന്നും എത്ര മനോഹരമായ പ്രകടനമാണ് ലഭിച്ചിരിക്കുന്നത്.

അഭിനയിച്ച് ഫലിപ്പിക്കാൻ പ്രയാസകരമായ ഒരു ഭാഗം അത്രയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ചിത്രങ്ങളിൽ അവർ അഭിനയിക്കേണ്ടതുണ്ട്. എന്തൊരു കൂട്ടായ്മയാണ് ഈ സിനിമ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്’, ഹൻസൽ എക്‌സിൽ കുറിച്ചു.

ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് രചിച്ച് ജിയോ ബേബി സംവിധാനം ചെയ്ത് 2023 നവംബർ 23ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് കാതൽ ദി കോർ. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Advertisement