വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പെടുത്തിട്ടുണ്ട്; ഗോസിപ്പുകളോട് പ്രതികരിച്ച് ഹാൻസിക

285

തെന്നിന്ത്യൻ സിനിമകളിലൂടെ ജനപ്രീതി നേടിയ താരമാണ് ഹാൻസിക. 2010 മുതൽ നടിയുടെ കരിയറിൽ വളർച്ചയുടെ കാലഘട്ടമാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലാണ് നടി തന്റെ കരിയർ ആരംഭിച്ചത്. പക്ഷെ ഹിന്ദി സിനിമകളിൽ ശോഭിക്കുവാൻ താരത്തിന് കഴിഞ്ഞില്ല.

ഷക ലക ബൂം ബൂം എന്ന കിഡ്‌സ് ഷോയിലൂടെയാണ് ബാലതാരമായി ഹാൻസിക വന്നത്. ബാലതാരമായി വന്ന ആളെ പെട്ടെന്ന് മുതിർന്ന യുവതിയായി കണ്ടതോടെ ആരാധകർക്കും സംശയമായി, അതോടെ ഗോസിപ്പും ബലപ്പെട്ടു. അമ്മ ഡെർമറ്റോളജിസ്റ്റ് കൂടി ആയതാടെ സംശയങ്ങൾക്ക് ശക്തികൂടി. ഇതിലൊന്നാണ് ചെറിയ പ്രായത്തിൽ തന്നെ ഹോർമോൺ കുത്തിവെപ്പ് നടത്തിയാണ് നടി നായികയായത് എന്നായിരുന്നു.

Advertisements

Also Read
മക്കളാണ് സ്‌പോൺസർമാർ; എന്നെ വിളിക്കുന്നവരൊടൊക്കെ ഞാൻ പറയുന്നത് അതാണ്; പൊന്നമ്മ ബാബുവിന് പറയാനുള്ളത് ഇങ്ങനെ

ഇപ്പോഴിതാ ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഹാൻസിക. വിവാഹത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ലവ് ശാദി ഡ്രാമ എന്ന ഷോയിലാണ് ഹാൻസിക ഇത് കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ 21 ാം വയസ്സ് മുതൽ അവരെഴുതുന്ന കാര്യമാണിതെല്ലാം. ഒരു സ്ത്രീയായി വളരാൻ അമ്മയെനിക്ക് ഹോർമോൺ കുത്തിവെപ്പ് നൽകിയെന്ന് ആളുകൾ പറഞ്ഞു എന്നാണ് താരം പറയുന്നത്.

അതേസമയം ഇതിനെ കുറിച്ച് ഹാൻസികയുടെ അമ്മ പ്രതികരിച്ചത് വളരെ രസകരമായിട്ടാണ്. അത് ശരിയാണെങ്കിൽ ഞാൻ ടാറ്റയേക്കാളും ബിർളയേക്കാളും കോടീശ്വരിയായേന, ഞങ്ങൾ പഞ്ചാബികളാണ്. ഞങ്ങളുടെ പെൺകുട്ടികൾ 12 വയസ്സിനും പതിനാറ് വയസ്സിനുമിടയ്ക്ക് നല്ല വളർച്ച വെക്കുമെന്നും നടിയുടെ അമ്മ മോണ മോട്വാണി പറഞ്ഞു.

Also Read
സൂര്യയുടെ സിനിമ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു; ഇപ്പോൾ ഞാനും സ്‌ക്രിപ്റ്റുകൾ കേൾക്കാറുണ്ട്; സനിമാ വിശേഷങ്ങളുമായി അനിഖ സുരേന്ദ്രൻ

കഴിഞ്ഞ വർഷം ഡിസംബറിലാണ് തന്റെ സുഹൃത്തായ സുഹൈലിനെ ഹൻസിക വിവാഹം കഴിക്കുന്നത്. രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർവമായിരുന്നു വിവാഹം. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. നിലവിൽ ഗോസിപ്പുകൾക്കെതിരെ മുഖം തിരിച്ചിരിക്കുകയാണ് നടി.

Advertisement