മമ്മൂട്ടിയില്‍ തുടങ്ങി നിവിന്‍ പോളിയിലൂടെ 50 കോടി ക്ലബ് ഹാട്രിക് അടിക്കാനൊരുങ്ങി ഹനീഫ് അദേനി!

31

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് മിഖായേലിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്.

Advertisements

ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം എന്നുള്ളതുകൊണ്ടുതന്നെയാണ് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതും.

ചിത്രത്തിന്റെ റിലീസ് ജനുവരി 18 ആണ്. 2017 ലെ ഗ്രേറ്റ് ഫാദറും 2018 ലെ അബ്രഹാമിന്റെ സന്തതികളും നേടിയത് വന്‍ വിജയമാണ്.

എന്നാല്‍ അതിന് മുകളിലായിരിക്കും മിഖായേലിന്റെ വിജയം എന്നാണ് ആരാധകര്‍ പറയുന്നത്. 2019 ലെ ബ്ലോക്കബ്സ്റ്റര്‍ ആകാന്‍ മിഖായേലിനു പകരം മറ്റൊരു ചിത്രം പ്രതീക്ഷയില്‍ പോലുമില്ലെന്ന് പറയാം.

ഗ്രേറ്റ് ഫാദറിലും അബ്രഹാമിന്റെ സന്തതികളിലും അന്‍പതുകോടി ക്ലബ്ബില്‍ കയറ്റിയ ഹനീഫ് അദേനി മിഖായേലിലും അതിലും കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

മിഖായേലും അന്‍പതുകോടി നേടിയാല്‍ മലയാള സിനിമയില്‍ അന്‍പതുകോടി ക്ലബ്ബിലൂടെ ഹാട്രിക് നേടുന്ന ആദ്യ സംവിധായകനാകും ഹനീഫ് അദേനി .

Advertisement