‘അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി; പക്ഷെ പറയില്ല; മഹാനടൻ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്; ഒരേയൊരു മോഹൻലാൽ’! കുറിപ്പുമായി ഹരീഷ് പേരടി

1051

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ക്ലാസിക് സിനിമകളുടെ ഉസ്താദ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ മയക്കം എന്ന എവർഗ്രീൻ സിനിമയ്ക്ക് ശേഷം ലാലേട്ടനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണിന്നത്.

ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പുതിയ ഒരു അപ്‌ഡേഷൻ ആണ് പുറത്തു വരുന്നത്. മോഹൻലാൽ ഗുസ്തിക്കാരനായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനിൽ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. പൂർണമായും രാജസ്ഥാൻ തന്നെയായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനെന്നാണ് വിവരം. ഏറെ നാളുകൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് ശേഷമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിൽ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയായെത്തുന്നത് ബംഗാളി നടിയും മോഡലുമായ കത നന്ദിയാണ്.

Advertisements

ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ കഴിഞ്ഞ ദിവസം ഒരു പിറന്നാളാഘോഷം നടന്നിരുന്നു. യുവനടൻ മനോജ് മോസസിന്റെ പിറന്നാൾ ആഘോഷമാണ്ഇവിടെ നടന്നത്. പിറന്നാൾ കേക്ക് മുറിക്കുമ്പോൾ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയുമൊക്കെ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ എന്ന സാന്നിധ്യത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ഹരീഷ് പേരടി.

ALSO READ- ‘ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ പെരുമാറുക, ഒറ്റയ്ക്കായാൽ ഈസിയാണ് അല്ലെ കാര്യങ്ങൾ’; വിഷമം പറഞ്ഞ് ബാലയുടെ ഭാര്യ എലിസബത്ത്

മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:

‘ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ്… മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ… വലിപ്പച്ചെറുപ്പമില്ലാതെ, പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന.. എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന.. ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം.. നമ്മുടെ ലാലേട്ടൻ.. അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി… ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ല.. പക്ഷേ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല… അഭിമാനത്തോടെ ഞാൻ പറയും.. ഇത് മഹാനടൻ മാത്രമല്ല… മഹാ മനുഷ്യത്വവുമാണ്.. ഒരെയൊരു മോഹൻലാൽ.’

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement