ജൂഹി ചൗള വളരെ സുന്ദരിയാണ്; വിവാഹം കഴിക്കാൻ ആഗ്രഹിച്ചു; പക്ഷെ വീട്ടുകാർ എതിർത്തു; തുറന്നുപറച്ചിലുമായി സൽമാൻ ഖാൻ

957

ബോളിവുഡിലെ സൂപ്പർതാരമാണ് സൽമാൻ ഖാൻ. വിവാദങ്ങൾ എന്നും പിന്തുടർന്നിട്ടും സൽമാൻ ഖാന് ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. കരിയറിൽ ബോളിവുഡിന്റെ ടോപ്പിലെത്തിയെങ്കിലും വിവാദവും സ്വകാര്യ ജീവിതത്തിലെ പരാജയവും സൽമാനെ വാർത്തകളിൽ നിറയ്ക്കുകയാണ് എക്കാലത്തും.

കൂടാതെ, ഇന്നും അവിവാഹിതനായി തുടരുകയാണ് താരം. എന്നാൽ ഐശ്വര്യ റായി, സോമിയ അലി, കത്രീന തുടങ്ങി നിരവധി ബോളിവുഡ് നടിമാരുടെ പേരുകളാണ് സൽമാന്റെ പേരിനൊപ്പം കേട്ടിരുന്നത്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാവുന്നത് സൽാന്റെ പഴയൊരു അഭിമുഖ വീഡിയോയാണ്.

Advertisements

അതിൽ ബോളിവുഡ് നടി ജൂഹി ചൗളയെ കുറി്ച്ചാണ് താരം സംസാരിക്കുന്നത്. ജൂഹിയെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ എന്തൊകൊണ്ടോ അത് കഴിഞ്ഞില്ലെന്നും സൽമാൻ ഖാൻ തുറന്നു പറഞ്ഞു. ജൂഹി ചൗള വളരെ സുന്ദരിയാണ്. ആരാധ്യയായ പെൺകുട്ടി. അവളെ വിവാഹം കഴിക്കാൻ അനുവദിക്കുമോ എന്നാണ് അന്ന് താൻ അവളുടെ അച്ഛനോട്് ചോദിച്ചത്. പക്ഷേ, ഞാൻ ബില്ലി- ജൂഹി ചൗളയ്ക്ക്് അനുയോജ്യനായ വരനാണ് താനെന്ന് അവർക്ക് തോന്നിക്കാണില്ല. അങ്ങനെ ആ വിവാഹം നടന്നില്ലെന്നാണ് സൽമാന്റെ വാക്കുകൾ.

ALSO READ- ‘അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി; പക്ഷെ പറയില്ല; മഹാനടൻ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്; ഒരേയൊരു മോഹൻലാൽ’! കുറിപ്പുമായി ഹരീഷ് പേരടി

1997 ൽ റിലീസ് ചെയ്ത ദീവാന മസ്താന എന്ന ചിത്രത്തിലാണ് ജൂഹി ചൗളയും സൽമാൻ ഖാനും ഒന്നിച്ച് അഭിനയിച്ചത്. കൂടെ അനിൽ കപൂറും ഗോവിന്ദയും ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. വലിയ ഹിറ്റായിരുന്നു ഈ ചിത്രം.

സൽമാന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കാതിരുന്ന ജൂഹി പിന്നീട് ബിസിനസുകാരൻ ജയ് മേഹ്തയെയാണ് വിവാഹം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരിക്കെയായിരുന്നു ജൂഹിയുടെ വിവാഹം. താരറാണിയായിരുന്ന സമയത്തായിരുന്നു വിവാഹം എങ്കിലും ബഹളങ്ങളൊന്നുമില്ലാതെ സ്വകാര്യവുമായ ചടങ്ങിലായിരുന്നു താരം വിവാഹിതയായത്.

ALSO READ- ‘ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ പെരുമാറുക, ഒറ്റയ്ക്കായാൽ ഈസിയാണ് അല്ലെ കാര്യങ്ങൾ’; വിഷമം പറഞ്ഞ് ബാലയുടെ ഭാര്യ എലിസബത്ത്

തന്റെ വിവാഹം ലളിതമാക്കിയത് കരിയറിനെ ബാധിക്കുമെന്നതിനാൽ ആണെന്നാണ് ജൂഹി പിന്നീട് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു അതെന്നും അതുകൊണ്ട് തന്നെ തന്റെ വിവാഹം രഹസ്യമാക്കി വെക്കാൻ കഴിഞ്ഞെന്നുമാണ് ജൂഹി ചൗള പറയുന്നത്.

അതേസമയം, ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നായകനും ദീപിക പദുകോൺ നായികയുമായി എത്തിയ പത്താൻ എന്ന ചിത്രത്തിലായിരുന്നു സൽമാൻഖാൻ അവസാനമായി അഭിനയിച്ചത്. കിസി കാ ഭായ് കിസി കി ജാൻ എ്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. കത്രീന കൈഫിനൊപ്പം ടൈഗർ3 സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement