മാനനഷ്ടത്തിന് കേസ് കൊടുക്കും; പോലീസിനോട് സംസാരിച്ചു; മുന്നറിയിപ്പുമായി അഭിരാമി സുരേഷ്

932

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാർസിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ.

Advertisements

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. അഭിരാമി നിരന്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. മോശം കമന്റ്സുകളിൽ മനസ്സ മടുത്ത് ഇൻസ്റ്റഗ്രാമിലൂടെ കരഞ്ഞുകൊണ്ട് അഭിരാമി എത്തിയിരുന്നു. ഇപ്പോഴിതാ നടൻ ബാല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മുൻഭാര്യയായ അഭിരാമിയുടെ സഹോദരി അമൃതയെ കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ പ തരത്തിലുള്ള വാർത്തകൾ നൽകിയിരുന്നു.

ALSO READ- ജൂഹി ചൗള വളരെ സുന്ദരിയാണ്; വിവാഹം കഴിക്കാൻ ആഗ്രഹിച്ചു; പക്ഷെ വീട്ടുകാർ എതിർത്തു; തുറന്നുപറച്ചിലുമായി സൽമാൻ ഖാൻ

ഇക്കൂട്ടത്തിൽ ഏറ്റവും വേദനിപ്പിച്ച വാർത്തയെ കുറിച്ച് പരസ്യമായി തന്നെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി. ബാലയ്ക്ക് അമൃത കരൾ പകുത്തുനൽകുമെന്ന വാർത്തകൾ ഉണ്ടായിരുന്നു.

ഇതിനുപിന്നാലെ, കുടിച്ചു കരൾ നശിപ്പിച്ചയാൾക്ക് ഞാൻ എന്തിന് കരൾ നൽകണമെന്ന് മകളുടെ മുന്നിൽ വെച്ച് അമൃത പറഞ്ഞെന്ന തരത്തിൽ വാർത്ത നൽകിയിരുന്നു ഒരു മാധ്യമം. ഇവർക്കുള്ള മറുപടിയുമായാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്. ഈ പറയുന്നതെല്ലാം കള്ളമാണ് എന്ന് അഭിരാമി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയിലാണ് അഭിരാമി സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. പിന്നാലെ ഈ പോസ്റ്റ് അമൃതയും പങ്കുവെച്ചിരുന്നു.

ALSO READ- ‘അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി; പക്ഷെ പറയില്ല; മഹാനടൻ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്; ഒരേയൊരു മോഹൻലാൽ’! കുറിപ്പുമായി ഹരീഷ് പേരടി

ഇപ്പോഴിതാ ഇത്തരത്തിൽ വ്യാജവാർത്ത നൽകിയ മീഡിയയ്ക്ക് എതിരെ പോലീസിനോട് സംസാരിച്ചെന്ന് അറിയിച്ചിരിക്കുകയാണ് അഭിരാമി. മാനനഷ്ടത്തിന് കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പോലീസിനോട് സംസാരിച്ചതെന്ന് താരം പുതിയ സോഷ്യൽമീഡിയ പോസ്റ്റിൽ പറയുകയാണ.്

ആ വാർത്തയുടെ ലിങ്ക് ഇപ്പോൾ ലഭ്യമല്ലെന്നും പറയുന്നു അഭിരാമി. എന്നാൽ ഇനിയും ഇത്തരത്തിൽ തെറ്റായ വാർത്തകൾ ആവർത്തിക്കുന്നപക്ഷം തങ്ങൾ നിയമപരമായി നീങ്ങുമെന്നും അഭിരാമി സുരേഷ് പറഞ്ഞു. ഒരുപാട് വട്ടം ചിന്തിച്ച്ിട്ടാണ് ശരിയെന്നു തോന്നിയപ്പോഴാണ് സിനിമ ടോക്‌സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാൻ പോലീസിനോട് സംസാരിച്ചത്.. ഇന്ന് രാവിലെ സിനിമ ടോക്‌സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോൾ അത് കാണാൻ സാധിച്ചില്ല. എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല. പക്ഷെ, അത് കാണാൻ സാധിക്കുന്നില്ല. സന്തോഷം എന്നൊന്നും ഞാൻ പറയില്ലെന്നും അഭിരാമി പറയുന്നു.

ഒരു ചാനൽ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷർ ആൻഡ് വർക്ക് തനിക്കുമറിയാം. പക്ഷെ മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്റ്റ് ആൻഡ് ഡീഫാമിങ് കൊണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാൻ എഫർട്ട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്നാണ് തന്റെ വിശ്വാസമെന്നും അഭിരാമി പ്രതികരിച്ചു.

എല്ലാരും പൂർണരല്ല. മറ്റുള്ളവരെ പഴിച്ചല്ല നമ്മൾ നന്നാവേണ്ടത്. വീണു കിടക്കുന്ന മരമല്ലേ, ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂഡ് ഉണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരുമെന്നും അതിനി ആര് തന്നെ ആണെങ്കിലും എന്നും അഭിരാമി പറയുന്നു.

‘ ആ ചാനൽ ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോൺടെന്റ് അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കിൽ, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും.’- എന്നാണ് അഭിരാമി പറയുന്നത്.

Advertisement