‘ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാന്ന് എന്ന്; രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു’; പ്രതികരിച്ച് ഹരീഷ് പേരടി

84

ഭീമൻ രഘു ഒരു മണ്ടനും കോമാളിയും ആണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പറഞ്ഞത് വലിയ
വിവാദമായിരിക്കുകയാണ്. ഈ വാർത്ത ഷെയർ ചെയ്ത് രഞ്ജിത്തിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലാണ് രഞ്ജിത്തിനെ ഹരീഷ് വിമർശിക്കുന്നത്.

‘രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു. മണ്ട സലാം…” എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

Advertisements


രഞ്ജിത്തിന്റെ വിമർശനം ഇങ്ങനെ: 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണ്.

ALSO READ- ‘രഞ്ജിത്ത് പക്ഷെ മിടുമിടുക്കനാണ്! ഒരുപാട് അധിക്ഷേപങ്ങൾ അനുഭവിച്ചതാണ്; ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ല’; രഞ്ജിത്തിനോട് ഭീമൻ രഘു

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു- രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താൻ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്.


തനിക്കെതിരെ നടത്തിയ അധിക്ഷേപ പരമാർശത്തോട് പ്രതികരിച്ച് നടൻ ഭീമൻ രഘുവും രംഗത്തെത്തി. സിനിമയിൽ ഒരുപാട് അധിക്ഷേപങ്ങൾ താൻ അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോൾ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ല എന്നാണ് രഘു മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചത്.

ഭീമൻ രഘുവിന്റെ വാക്കുകൾ ഇങ്ങനെ: ‘എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്, മിടുമിടുക്കനാണ്. എന്നാൽ എന്നെ കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്.’

Advertisement