‘രഞ്ജിത്ത് പക്ഷെ മിടുമിടുക്കനാണ്! ഒരുപാട് അധിക്ഷേപങ്ങൾ അനുഭവിച്ചതാണ്; ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ല’; രഞ്ജിത്തിനോട് ഭീമൻ രഘു

124

വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമൻ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമൻ രഘുവിന്റെ യഥാർത്ഥ പേര് രഘു ദാമോദരൻ എന്നാണ്. ഇതിനോടകം 400 ൽ അധികം സിനിമകളുടെ ഭാഗമായി.

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല.

Advertisements

ഇതിനിടെ, ഭീമൻ രഘു ഒരു മണ്ടനും കോമാളിയും ആണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

ALSO READ-ഏഴു വര്‍ഷമായി ഒറ്റയ്ക്ക് ജീവിക്കുന്നു, ഇപ്പോള്‍ എനിക്ക് വീട്ടുകാരെ ഒന്നും മിസ്സ് ചെയ്യാറില്ല; തുറന്ന് പറഞ്ഞ് അനു ഇമ്മാനുവല്‍

തനിക്കെതിരെ നടത്തിയ അധിക്ഷേപ പരമാർശത്തോട് പ്രതികരിച്ച് നടൻ ഭീമൻ രഘുവും രംഗത്തെത്തി. സിനിമയിൽ ഒരുപാട് അധിക്ഷേപങ്ങൾ താൻ അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോൾ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ല എന്നാണ് രഘു മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചത്.


ഭീമൻ രഘുവിന്റെ വാക്കുകൾ ഇങ്ങനെ: ‘എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്, മിടുമിടുക്കനാണ്. എന്നാൽ എന്നെ കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്.’

ALSO READ-14 വര്‍ഷമായി അമ്മ മരിച്ചിട്ട്, ഇപ്പോഴും അക്കാര്യം അവന് അറിയില്ല, അമ്പലത്തില്‍ പോയെന്നാണ് അനിയനോട് പറയുന്നത്, സഹോദരനെ കുറിച്ച് സാജന്‍ പള്ളുരുത്തി പറയുന്നു

നേരത്തെ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനെയാണ് രഞ്ജിത്ത് കളിയാക്കിയത്.

നടൻ ഭീമൻ രഘുവിന് മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

ഒരിക്കൽ നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു, ‘രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ എനിക്കാകില്ലെന്ന്’. ‘ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന്’- ഉടനെ രഘു തിരിച്ചു ചോദിച്ചു. അതോടെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ് യാഥാർഥ്യമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

Advertisement