14 വര്‍ഷമായി അമ്മ മരിച്ചിട്ട്, ഇപ്പോഴും അക്കാര്യം അവന് അറിയില്ല, അമ്പലത്തില്‍ പോയെന്നാണ് അനിയനോട് പറയുന്നത്, സഹോദരനെ കുറിച്ച് സാജന്‍ പള്ളുരുത്തി പറയുന്നു

169

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സാജന്‍ പള്ളുരുത്തി. മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച സാജന്‍ മലയാള സിനിമയിലും സജീവമാണ്. കോമഡി വേഷങ്ങളിലാണ് അദ്ദേഹം കൂടുതലും പ്രത്യക്ഷപ്പെട്ടത്.

Advertisements

ഒരു വശത്ത് പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് കഷ്ടതകള്‍ നിറഞ്ഞ സ്വകാര്യജീവിതമായിരുന്നു താരത്തിന്റേത്. ഇപ്പോഴിതാ തന്റെ സഹോദരനെ കുറിച്ച് സാജന്‍ പള്ളുരുത്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read: കല്യാണി പ്രിയദര്‍ശന്റെ ശേഷം മൈക്കില്‍ ഫാത്തിമ ഒടിടിയിലേക്ക്

സഹോദരന് പ്രായം അമ്പതിനോട് അടുക്കുകയാണ്. എന്നാലും കുട്ടികളുടെ മനസ്സാണ് അവനെന്നും ഇപ്പോഴും ഭക്ഷണം വാരിക്കൊടുക്കുകയും കുളിപ്പിക്കുകയുമെല്ലാം വേണമെന്നും അവന് അമ്മയും അച്ഛനും മരിച്ച കാര്യങ്ങളൊന്നും തന്നെ അറിയില്ലെന്നും സാജന്‍ പറയുന്നു.

അമ്മ എവിടെ പോയി എന്നൊക്കെ ഇപ്പോഴും ചോദിക്കും. രണ്ട് ദിവസം മുമ്പ് വരെ ചോദിച്ചിരുന്നുവെന്നും കുളിക്കുമ്പോഴായിരുന്നു അമ്മയെ കുറിച്ച് ചോദിച്ചതെന്നും ഭക്ഷണം കഴിക്കുമ്പോള്‍ അമ്മയും അച്ഛനും കഴിച്ചോയെന്നും ചോദിക്കുമെന്നും അമ്മയുടെ സ്ഥാനത്ത് നിന്നാണ് തന്റെ ഭാര്യ അവനെ നോക്കുന്നതെന്നും സാജന്‍ പറയുന്നു.

Also Read: അത്രയും പ്രിയപ്പെട്ടവളാണ്, കുഞ്ഞുപെങ്ങളാണ്, അവളെ പറ്റി മോശമായി പറയുന്നവന്‍ എന്റെ കൈയ്യുടെ ചൂടറിയും, പൊട്ടിത്തെറിച്ച് ഷിയാസ് കരീം

14 വര്‍ഷമായി അമ്മ മരിച്ചിട്ട്. അനിയനെ കുറിച്ച് ഓര്‍ത്തുള്ള വേദനയിലായിരുന്നു മരിക്കുന്നത് വരെ അമ്മ. അച്ഛന്‍ 9 വര്‍ഷത്തോളമായി കിടപ്പിലായിരുന്നുവെന്നും അനിയനെയും അച്ഛനെയും നോക്കാനായി താന്‍ വര്‍ഷങ്ങളോളം എല്ലാറ്റില്‍ നിന്നും ബ്രേക്കെടുത്തിരുന്നുവെന്നും സാജന്‍ പറയുന്നു.

Advertisement