ചിലര്‍ എന്നെ കിളവി എന്നും വിളിക്കാറുണ്ട്; തുറന്ന് പറഞ്ഞ് നടി ജ്യോതിക

250

മലയാളത്തിലടക്കം ആരാധകർ ഏറെയുള്ള നാടിയാണ് ജ്യോതിക. താരത്തിന്റെ പുതിയ ചിത്രം കാതലിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ജ്യോതിക പിന്നീട് തിരിച്ചു വരവ് നടത്തുകയായിരുന്നു.

Advertisements

ഇപ്പോൾ തന്റെ കരിയറിനെ കുറിച്ചും കുടുംബത്തെക്കുറിച്ചും ആണ് നടി സംസാരിക്കുന്നത്. കുടുംബത്തിന് തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ജ്യോതിക പറയുന്നു. രണ്ടുതവണ സിനിമ രംഗത്തുനിന്ന് ഞാൻ വിട്ടു നിന്നിട്ടുണ്ട്. ഒരുവട്ടം വിവാഹത്തിനും കുട്ടികൾക്കുമായി. രണ്ടാംവട്ടം എൻറെ അച്ഛനും അമ്മയ്ക്കും വേണ്ടി.

ഇപ്പോൾ രണ്ട് ഓപ്ഷൻ വന്നാൽ ഞാൻ കുട്ടികൾക്കൊപ്പം ഉള്ള സമയം മിസ്സ് ചെയ്യില്ല താരം പറഞ്ഞു. പക്ഷേ സിനിമയും പ്രധാനമാണെന്ന് ജ്യോതിക പറഞ്ഞു. ജനങ്ങൾ പലതരത്തിലാണ് നമ്മളെ കാണുന്നത്. ചിലർ തമിഴ്‌നാടിന്റെ മരുമകൾ എന്ന് വിളിക്കും , ദേഷ്യപ്പെട്ടാൽ ഹിന്ദിക്കാരി എന്ന് വിളിക്കും. ചിലർ കിളവി എന്നു വിളിക്കും ജ്യോതിക പറഞ്ഞു.

also read
പെണ്ണിനോട് കാശ് ചോദിക്കുന്നവനെ തൂക്കിയെടുത്ത് ജയിലിലിടണം, ഒറ്റപ്പെടല്‍ എന്താണെന്ന് ശരിക്കും അറിഞ്ഞവനാണ് ഞാന്‍, ബാല പറയുന്നു
അതേസമയം 2006ൽ ആയിരുന്നു സൂര്യമായുള്ള ജ്യോതികയുടെ വിവാഹം. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും, ദേവ് എന്നു പേരുള്ള മകനുമുണ്ട്.

Advertisement