പെണ്ണിനോട് കാശ് ചോദിക്കുന്നവനെ തൂക്കിയെടുത്ത് ജയിലിലിടണം, ഒറ്റപ്പെടല്‍ എന്താണെന്ന് ശരിക്കും അറിഞ്ഞവനാണ് ഞാന്‍, ബാല പറയുന്നു

101

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികല്‍ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടര്‍ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

Advertisements

ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയില്‍ ആയിരുന്നു

Also Read:അല്ലുവും നെറ്റ്ഫ്‌ലിക്‌സ് ടീമും കൂടിക്കാഴ്ച നടത്തി, പുഷ്പ 2 നെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്

ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ബാല ജയില്‍പുള്ളികള്‍ക്ക് മുന്നില്‍ നടത്തിയ ഒരു പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ജയില്‍പ്പുള്ളികളെല്ലാം തന്നേക്കാള്‍ സുന്ദരന്മാരായിരിക്കുന്നു. അടുത്ത പടത്തില്‍ താനൊരു ജയില്‍പ്പുള്ളിയായിട്ടാണ് അഭിനയിക്കുന്നതെന്നും വലിയൊരു സര്‍ജറിയൊക്കെ കഴിഞ്ഞാണ് താന്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ താന്‍ മരിച്ചുവെന്നാണ് കരുതിയിരുന്നതെന്നും ബാല പറയുന്നു.

Also Read: സിനിമയില്‍ അരങ്ങേറിയത് മിമിക്രിയിലൂടെ, നായികയുമായി പ്രണയവും ഒളിച്ചോട്ടവും, ആകെ ആസ്തി 40 കോടിയിലധികം, നടന്‍ ജയറാമിന്റെ വളര്‍ച്ചയും ജീവിതവും ഇങ്ങനെ

അതിനിടെയാണ് തന്റെ ശരീരത്തിലേക്ക് ജീവന്‍ വന്നത്. ഓപ്പറേഷന്‍ കഴിഞ്ഞതോടെ ജീവനും തിരിച്ചുകിട്ടിയെന്നും ജയിലിലുള്ളവര്‍ കരുതും അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ചെയ്ത തെറ്റിനുള്ള ശിക്ഷയാണെന്നും എന്നാല്‍ ഇതൊരു പുനര്‍ചിന്തനത്തിനുള്ള സമയമാണെന്നും നിങ്ങള്‍ സങ്കടത്തോടെ ഇരിക്കാതെ ആഘോഷിക്കൂവെന്നും ബാല പറഞ്ഞു.

ഇവിടെ നിന്നും പുറത്തിറങ്ങുമ്പോള്‍ നല്ലൊരു വ്യക്തിയായി വരൂ. ലോകം നിങ്ങളെ ബഹുമാനിക്കുമെന്നും ഒറ്റപ്പെടല്‍ എന്താണെന്ന് തനിക്കറിയാമെന്നും ഇവിടെ കിടക്കുന്നവര് റേപ്പും കൊലപാതകവും ചെയ്തവരല്ലെന്ന് തനിക്കറിയാമെന്നും സ്ത്രീധനം ചോദിക്കുന്നത് ക്രൈം ആണെന്നും പെണ്ണിനോട് കാശ് ചോദിക്കുന്നവന്‍ ആണല്ലെന്നും അവനെയൊക്കെ തൂക്കി ജയിലില്‍ തന്നെ ഇടണമെന്നും ബാല പറയുന്നു.

Advertisement