നമ്മള്‍ വിചാരിച്ച പോലെയല്ല സംയുക്താ, സിനിമയില്‍ വന്നത് ഞാന്‍ കാരണം, ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല; ഊര്‍മ്മിള ഉണ്ണി

134

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സംയുക്താ വർമ്മ. താരം ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ ജീവിത ചര്യയും യോഗാഭ്യാസങ്ങളുടെ വിശേഷങ്ങളും എല്ലാം സോഷ്യൽമീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

Advertisements

താരത്തിന് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് യോഗ. യോഗയ്ക്കു വേണ്ടിയുള്ള നടിയുടെ ആത്മസമർപ്പണം വ്യക്തമാക്കുന്ന വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അതേസമയം ഇപ്പോഴിതാ സംയുക്തയെ കുറിച്ച് നടി ഊർമ്മിള ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സംയുക്തയ്ക്ക് സിനിമയോട് വലിയ താല്പര്യമില്ലെന്ന് ഊർമ്മിള പറയുന്നു. അവൾ സിനിമയിൽ വന്നതിനു കാരണം ഞാനാണ്. ഇനി സിനിമയിലേക്ക് വരും എന്ന് തോന്നുന്നില്ല. അതേസമയം യോഗ ചെയ്യുന്ന ചിത്രങ്ങളൊന്നും സംയുക്ത പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. പല ചിത്രങ്ങളും ലീക്കായി പോകുന്നതാണ് ഊർമ്മിള ഉണ്ണി പറഞ്ഞു.

അവൾ നന്നായി പുസ്തകം വായിക്കും അതുകൊണ്ട് നല്ല അറിവുമുണ്ട്. സിനിമ ചെയ്യുന്നില്ലേ എന്ന ചോദിച്ചാൽ ഇല്ലെന്ന് പറയും , ചിലപ്പോൾ കഥ വരട്ടെ എന്ന് പറയും അഞ്ചു മിനിറ്റ് കഴിഞ്ഞാൽ ചിലപ്പോൾ മാറ്റി പറയും എന്തും സംഭവിക്കാം ഊർമ്മിള ഉണ്ണി പറഞ്ഞു.

Advertisement