സിനിമയില്‍ അരങ്ങേറിയത് മിമിക്രിയിലൂടെ, നായികയുമായി പ്രണയവും ഒളിച്ചോട്ടവും, ആകെ ആസ്തി 40 കോടിയിലധികം, നടന്‍ ജയറാമിന്റെ വളര്‍ച്ചയും ജീവിതവും ഇങ്ങനെ

108

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും.

Advertisements

കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്. അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യന്‍ താരമാണ് ഇപ്പോള്‍ കാളിദാസ് ജയറാം.

Also Read: എന്തൊരു ലുക്ക്, ഒന്നു ബോളിവുഡില്‍ ട്രൈ ചെയ്തൂടെ, സാനിയയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

മിമിക്രിയിലൂടെയായിരുന്നു ജയറാമിന്റെ സിനിമാപ്രവേശനം. പദ്മരാജന്‍ സംവിധാനം ചെയ്ത അപരനായിരുന്നു അരങ്ങേറ്റ ചിത്രം. അതിന് ശേഷം ഒത്തിരി അവസരങ്ങള്‍ താരത്തെ തേടിയെത്തി. പ്രമുഖ സംവിധായകര്‍ക്കൊപ്പമെല്ലാം ജയറാം പ്രവര്‍ത്തിച്ചു.

അതിനിടെയായിരുന്നു പാര്‍വതിയുമായുള്ള ഓളിച്ചോട്ട വിവാഹം. പാര്‍വതിയുടെ വീട്ടുകാര്‍ പ്രണയത്തിന് എതിര്‍പ്പായതോടെയായിരുന്നു ഒളിച്ചോട്ട വിവാഹം. ഇന്ന് കുടുംബത്തോടാപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം. മക്കളുടെ പ്രണയത്തിന് പൂര്‍ണ്ണ പിന്തുണയാണ് ജയറാമും പാര്‍വതിയും.

Also Read: 5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് ഇതാദ്യം; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

സിനിമയിലൂടെ പേരും പ്രശസ്തിയും മാത്രമല്ല, കോടികള്‍ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട് ജയറാം. താരത്തിന്റെ ആകെ ആസ്തി 33 മുതല്‍ 44 കോടി വരെയാണ്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 80 ലക്ഷം വരെയാണ് നടന്റെ പ്രതിഫലം.

Advertisement