എന്തൊരു ലുക്ക്, ഒന്നു ബോളിവുഡില്‍ ട്രൈ ചെയ്തൂടെ, സാനിയയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

80

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നര്‍ത്തകിയുമാണ് സാനിയ ഇയ്യപ്പന്‍. മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് റിയാലിറ്റി ഷോയില്‍ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു.

Advertisements

അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയ തന്നെ. അതേസമയം ക്വീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സാനിയ സോഷ്യല്‍ മീഡിയയിലും സജിവം ആണ്.

Also Read: 5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് ഇതാദ്യം; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

മലയാള സിനിമാ രംഗത്ത് യുവ തലമുറയുടെ യൂത്ത് ഐക്കണ്‍ ആണ് ഇന്ന് സാനിയ ഇയ്യപ്പന്‍. സിനിമ രംഗത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും ഏറെ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ചില ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.

ഇപ്പോഴിതാ സാനിയയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തായ യാമിയാണ് ചിത്രങ്ങളെടുത്തത്.

Also Read: ഫിലോമിനയുടെ ഡയലോഗുമായി വിന്‍സി അലോഷ്യസ്, സ്ത്രീധനത്തിനെതിരെ പ്രതികരിച്ച് നടി

ചുവന്ന ടോപ്പും പാന്റുമാണ് താരം ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍#. പലരും ചോദിക്കുന്നത് ഒന്നു ബോളിവുഡില്‍ ട്രൈ ചെയ്തൂടെ എന്നായിരുന്നു.

Advertisement