വിഷു നമ്മള്‍ തൂക്കും; തന്റെ പുതിയ ചിത്രത്തിന് വേണ്ടി വണ്ണം കുറച്ച് ധ്യാന്‍ ശ്രീനിവാസന്‍

45

ആരാധകർ ഏറെയുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച ഈ താരം പിന്നാലെ നിരവധി ചിത്രത്തിൽ അഭിനയിച്ചു. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്തത് ധ്യാൻ ആണ്. ധ്യാൻ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. 

ഈ താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലാണ്. ചേട്ടൻ വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഈ ചിത്രത്തിന് വേണ്ടി വണ്ണം കുറച്ചിരിക്കുകയാണ് ധ്യാൻ. ഇതെകുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറൽ ആവുന്നത്.

Advertisements

‘എന്റെ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ തടി കുറിച്ചു. ഓടുന്ന ഒരു പടത്തിന് വേണ്ടി തടി കുറച്ചൂടേടാ..’, എന്നാണ് രസകരമായി ധ്യാൻ നൽകിയ മറുപടി. ഒപ്പം വർഷങ്ങൾക്ക് ശേഷത്തിന്റെ റിലീസ് വിവരങ്ങളെ പറ്റിയും ധ്യാൻ തുറന്നു പറഞ്ഞു.

‘ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ നാളെ ഷൂട്ട്, ഡിസംബർ ഇരുപത്തി ഒന്നിന് ഷൂട്ട് തീരും. ഏപ്രിൽ പതിനാലിന് റിലീസ്. 2024 വിഷു നമ്മൾ തൂക്കും. വിഷു തൂക്കി എന്ന് വച്ചോ’, എന്നായിരുന്നു ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

 

 

Advertisement