5 വ്യത്യസ്ത ഭാഷകളില്‍ ഒരേ സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് ഇതാദ്യം; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

100

തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് ‘സലാർ’. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യ്ത ചിത്രമാണ്’സലാർ’. ഇതിൽ നടൻ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വർദ്ധരാജ് മാന്നാർ ആയിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

Advertisements

സലാറിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരമാണ് പൃഥ്വിരാജ് അറിയിച്ചത്. വിവിധ ഭാഷകളിൽ താൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഒരു സിനിമയിൽ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

‘അങ്ങനെ സലാർ ഡബ്ബിംഗ് പൂർത്തിയാക്കി. കാലങ്ങളായി ഞാൻ വർക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങൾ സ്വന്തം ശബ്ദം നൽകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണാൻ എത്തും’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

അതേസമയം, സലാറിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് ദൈർഘ്യം. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാർ. ചിത്രം ഡിസംബര്‍ 22ന് തീയ്യേറ്ററില്‍ എത്തും.

 

 

 

Advertisement