അത്രയും പ്രിയപ്പെട്ടവളാണ്, കുഞ്ഞുപെങ്ങളാണ്, അവളെ പറ്റി മോശമായി പറയുന്നവന്‍ എന്റെ കൈയ്യുടെ ചൂടറിയും, പൊട്ടിത്തെറിച്ച് ഷിയാസ് കരീം

72

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്ന വിവാദം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

Advertisements

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് ഷിയാസ് വിദേശത്തായിരുന്നു.

Also Read: സിനിമയില്‍ അരങ്ങേറിയത് മിമിക്രിയിലൂടെ, നായികയുമായി പ്രണയവും ഒളിച്ചോട്ടവും, ആകെ ആസ്തി 40 കോടിയിലധികം, നടന്‍ ജയറാമിന്റെ വളര്‍ച്ചയും ജീവിതവും ഇങ്ങനെ

പിന്നാലെ, താരത്തെ ചെന്നൈയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം. ഇപ്പോള്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് വരികയാണ് താരം.

എന്നാല്‍ അതിനിടെ വീണ്ടും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സജ്‌ന ഫിറോസ് വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു ഷിയാസിന്റെ പേര് ഉയര്‍ന്നത്. എന്നാല്‍ അതില്‍ തനിക്ക് യാതാരു ബന്ധവുമില്ലെന്ന് തുറന്നുപറഞ്ഞ് താരം രംഗത്തെത്തി. ഇപ്പോഴിതാ അതേപോലെ നടി അനുമോളുമായി ചേര്‍ത്തുവന്ന തെറ്റായ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്.

Also Read: വിഷു നമ്മള്‍ തൂക്കും; തന്റെ പുതിയ ചിത്രത്തിന് വേണ്ടി വണ്ണം കുറച്ച് ധ്യാന്‍ ശ്രീനിവാസന്‍

അനുമോള്‍ തനിക്ക് ശരിക്കും പെങ്ങളാണ്. തന്റെ ഉമ്മ പ്രസവിക്കാത്ത ഉയരം കുറഞ്ഞ പെങ്ങളെന്നും തനിക്ക് അത്രത്തോളം വാത്സല്യവും ബഹുമാനവുമാണ് അനുമോളോടെന്നും കഷ്ടപ്പെട്ട് പണിയെടുത്ത് അനുമോളാണ് അവളുടെ വീട് നോക്കുന്നതെന്നും അവളുടെ വീട്ടില്‍ പല തവണ താന്‍ പോയിട്ടുണ്ടെന്നും അവള്‍ക്കൊപ്പമാണ് താന്‍ ഏറ്റവും കൂടുതല്‍ തവണ ഉദ്ഘാടനങ്ങള്‍ക്ക് പങ്കെടുത്തതെന്നും ഷിയാസ് പറയുന്നു.

തന്റെ കാറില്‍ ഉമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ കയറിയത് അനുമോളാണ്. അങ്ങനെയുള്ള തങ്ങളുടെ നല്ലൊരു ബന്ധത്തെ കുറിച്ച് മോശമായി സംസാരിക്കുന്നവന് അമ്മയും പെങ്ങളും ഉണ്ടായിരിക്കില്ലെന്നും തന്റെ മുന്നില്‍ വന്നെങ്ങാനും ഇങ്ങനെ പറഞ്ഞിരുന്നേല്‍ തന്റെ കൈയ്യുടെ ചൂട് അവനറിയുമെന്നും അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും താന്‍ നേരിടുമെന്നും ഷിയാസ് പറയുന്നു.

Advertisement