ചിത്രം ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവൽ . പിന്നാലെ അന്യഭാഷയിലേക്ക് പോവുകയായിരുന്നു അനു. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ആയി റിലീസ് ചെയ്ത ജപ്പാനാണ് അനു ഇമ്മാനുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ താൻ അഭിനയ ലോകത്ത് എത്തിയപ്പോൾ തുടക്കത്തിൽ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് നടി സംസാരിച്ചു. താൻ ജനിച്ചതും വളർന്നതും ഒക്കെ യുഎസിൽ ആണെന്ന് അനു പറയുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ സംസ്‌കാരവും ഭാഷയും അത്രയൊന്നും അറിയില്ല.
ഇപ്പോൾ എനിക്ക് തെലുങ്ക് നന്നായി സംസാരിക്കാൻ അറിയാം. കഴിഞ്ഞ ഏഴുവർഷമായി ഒറ്റക്കാണ് ജീവിക്കുന്നത്. ഹൈദരാബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഞാൻ ഇപ്പോൾ ആസ്വദിക്കുന്നുണ്ട്.
തുടക്കത്തിൽ അച്ഛനെ അമ്മയെ ഒക്കെ എനിക്ക് മിസ്സ് ചെയ്തിരുന്നു. പക്ഷേ ഒരു അഭിനേതാവിന്റെ ജീവിതം ഇങ്ങനെയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ വേദന എല്ലാം മറക്കാൻ ഞാൻ ശീലിച്ചു എന്ന് നടി പറഞ്ഞു. അതേസമയം ഒരുപാട് പെൺകുട്ടികൾ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മേഖലയിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. അത്ര എളുപ്പത്തിൽ ഒന്നും ആർക്കും ഇത് കിട്ടണമെന്നില്ല. അതൊക്കെ ചിന്തിക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ് അനു പറഞ്ഞു.
also read
14 വര്‍ഷമായി അമ്മ മരിച്ചിട്ട്, ഇപ്പോഴും അക്കാര്യം അവന് അറിയില്ല, അമ്പലത്തില്‍ പോയെന്നാണ് അനിയനോട് പറയുന്നത്, സഹോദരനെ കുറിച്ച് സാജന്‍ പള്ളുരുത്തി പറയുന്നു
അതേസമയം സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച അനു അതില്‍ അഭിനയിക്കുമ്പോള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിനി ആയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ പോയി. അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന ശേഷം 2016 ഇല്‍ റിലീസായ ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയായി അനു തിരിച്ചു വന്നു.