കല്യാണി പ്രിയദര്‍ശന്റെ ശേഷം മൈക്കില്‍ ഫാത്തിമ ഒടിടിയിലേക്ക്

96

നടി കല്യാണി പ്രിയദർശന്റെ ചിത്രം ശേഷം മൈക്കിൽ ഫാത്തിമ ഒടിടിയിലേക്ക്. മനു സി കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നവംബർ 17 ന് ആണ് തിയറ്ററുകളിൽ എത്തിയത്. മലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ മത്സരങ്ങളെ കഥാപാശ്ചാത്തലമാക്കി ഫുട്‌ബോൾ കമൻന്റേറ്ററാവാൻ ആഗ്രഹിക്കുന്ന ഫാത്തിമ നൂർജഹാൻ എന്ന പെൺകുട്ടിയുടെ കഥയാണ് ശേഷം മൈക്കിൽ ഫാത്തിമയിലൂടെ പറഞ്ഞത്. 

അതേസമയം പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഡിസംബർ 15 നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. സിനിമ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തും.

Advertisements

ചിത്രത്തിൽ കല്യാണിക്കൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് റോണെക്‌സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുകു ദാമോദർ.

 

 

Advertisement