കോടികള്‍ വില, സ്വിമ്മിങ് പൂള്‍, ജിം, മിനിബാര്‍ തുടങ്ങി ഒത്തിരി സൗകര്യങ്ങള്‍, നൂബിനും ബിന്നിയും താമസിക്കുന്ന ലക്ഷ്വറി വില്ലയുടെ വിശേഷങ്ങളറിയാം

226

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്ക് നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ്. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നടന്‍ നൂബിന്‍ ജോണിയാണ് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

ഒട്ടനവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്. ഇടുക്കി മൂന്നാറാണ് നൂബിന്‍ ജോണിയുടെ സ്വദേശം. അച്ഛന്‍ അമ്മ ചേട്ടന്‍ ചേട്ടത്തി തുടങ്ങിയവര്‍ അടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്.

Also Read: സിനിമയില്‍ അരങ്ങേറിയത് മിമിക്രിയിലൂടെ, നായികയുമായി പ്രണയവും ഒളിച്ചോട്ടവും, ആകെ ആസ്തി 40 കോടിയിലധികം, നടന്‍ ജയറാമിന്റെ വളര്‍ച്ചയും ജീവിതവും ഇങ്ങനെ

ഒരു വക്കീല്‍ കൂടിയായ നൂബിന്‍ കുട്ടിമാണി സീരയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. നിരവധി ഷോര്‍ടഫിലിമുകളിലും നൂബിന്‍ എത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പ്രണയവവാഹമായിരുന്നു. ഡോ ബിന്നി എലിസബത്താണ് നൂബിന്റെ നല്ല പാതി. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ബിന്നിയും ഇന്ന് സീരിയലില്‍ സജീവമാണ്. ഗീതാഗോവിന്ദം എന്ന സീരിയലിലെ നായികയാണ് ബിന്നി.

ഇപ്പോഴിതാ നൂബിനും ബിന്നിയും താമസിക്കുന്ന വീടിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. സ്വിമ്മിങ് പൂളും മിനിബാറും ജിമ്മുമെല്ലാമുള്ള ലക്ഷ്വറി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്. എന്നാല്‍ ഈ വീട് ഇവരുടെ സ്വന്തമല്ല. ബിന്നിയുടെ ആന്റിയുടെ വീടാണിത്.

Also Read: എന്തൊരു ലുക്ക്, ഒന്നു ബോളിവുഡില്‍ ട്രൈ ചെയ്തൂടെ, സാനിയയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

കുടുംബമായി അമേരിക്കയില്‍ താമസിക്കുന്ന ആന്റി നാട്ടില്‍ വരുമ്പോള്‍ താമസിക്കാനാണ് ഈ വീട് പണിതത്. നൂബിനും ബിന്നിയും ഇവിടെ സ്ഥിരതാമസക്കാരല്ല. ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴാണ് ഇരുവരും ഇവിടെ താമസിക്കുന്നത്.

Advertisement