മോളെ സത്യഭാമേ, ഞങ്ങള്‍ക്ക് നീ പറഞ്ഞ കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; സത്യഭാമയ്ക്ക് എതിരെ ഹരീഷ് പേരടി

452

നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപപരമായ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ പ്രതിഷേധം ശക്തമാവുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.   

ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും ഇതില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ വഴി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

Advertisements

മോളെ സത്യഭാമേ.. ഞങ്ങള്‍ക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി… രാമകൃഷ്ണനോടും ഒരു അഭിര്‍ത്ഥന.. ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്.. ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം.. കറുപ്പിനൊപ്പം.. രാമകൃഷ്ണനൊപ്പം എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

 അതേസമയം ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധം സംസാരിച്ചത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ള പോലും സഹിക്കില്ല എന്ന് തുടങ്ങി വംശീയാധിക്ഷേപമായി കണക്കാക്കാവുന്ന പലതും കലാമണ്ഡലം സത്യഭാമ യൂട്യൂബി ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞു.

 

 

 

Advertisement