ഞങ്ങളുടേത് ഒത്തിരി പ്രശ്‌നങ്ങളുള്ള കല്യാണം, അപ്പന്റെ ഒറ്റമോളായിരുന്നു ഞാന്‍, തുറന്നുപറഞ്ഞ് ദീപ പോള്‍

86

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡാന്‍സറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. മഴവില്‍ മനോരമയിലെ തന്നെ ഉടന്‍ പണം എന്ന പരിപാടിയില്‍ അവതാരകനായും കുക്കു എത്തിയിരുന്നു.

Advertisements

ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. പ്രണയകാലത്തെ വിശേഷങ്ങള്‍ ഒക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് കുക്കുവും ദീപയും.

Also Read:മോളെ സത്യഭാമേ, ഞങ്ങള്‍ക്ക് നീ പറഞ്ഞ കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; സത്യഭാമയ്ക്ക് എതിരെ ഹരീഷ് പേരടി

ഇപ്പോഴിതാ താന്‍ ജോലി ഉപേക്ഷിച്ച് വ്‌ലോഗിങ്ങിലെത്തിയ കഥ പറയുകയാണ് ഒരു പരിപാടിയില്‍ വെച്ച് ദീപ. പഠനം കഴിഞ്ഞപ്പോള്‍ തന്നെ ജോലിക്ക് കയറിയിരുന്നുവെന്നും എച്ച്ആര്‍ ഡിപ്പാര്‍ട്‌മെന്റിലായിരുന്നു അഞ്ചുവര്‍ഷത്തോളം ജോലി ചെയ്തതെന്നും ദീപ പറയുന്നു.

ആര്‍ട്ടിസ്റ്റായ കുക്കുവിനെയാായിരുന്നു താന്‍ വിവാഹം ചെയ്തത്. അതോടെ തനിക്ക് പ്രൊഫഷണല്‍ ലൈഫും ആര്‍ട്ടിസ്റ്റ് ലൈഫും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയാതെയായി എന്നും അങ്ങനെ ആര്‍ട്ടിസ്റ്റ് ലൈഫ് മാത്രം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ദീപ പറയുന്നു.

Also Read:ഇത് സുചിത്ര തന്നെയോ; അമ്മയുടെ ആഗ്രഹം സഫലമാക്കി കൊടുത്ത് വിസ്മയ, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുചിത്ര മോഹന്‍ലാല്‍

പഠിച്ച കാര്യങ്ങളാണ് ചെയ്യുന്നത്്. സ്വന്തം കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും 365 ദിവസവും ജോലി ചെയ്യുന്ന അവസ്ഥയാണെന്നും എന്നാല്‍ ഇഷ്ടപ്പെട്ട ജോലിയാണല്ലോ ചെയ്യുന്നതെന്ന മനസ്സമാധാനമുണ്ടെന്നും ദീപ പറയുന്നു.

 

തങ്ങളുടേത് ഒത്തിരി പ്രശ്‌നങ്ങളുള്ള കല്യാണമായിരുന്നു. താന്‍ രണ്ട് ചേട്ടന്മാരുടെ ഒരു അനിയത്തിയാണെന്നും അപ്പന്റെ ഒറ്റമോളായിരുന്നുവെന്നും പെട്ടെന്ന് ഒരാളെ കണ്ടുപിടിച്ച് താന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമായി എന്നും എന്നാല്‍ ഇന്ന് താനെടുത്ത തീരുമാനം തെറ്റിപ്പോയില്ലെന്ന് കാണിച്ചുകൊടുക്കുകയാണെന്നും ദീപ പറയുന്നു.

Advertisement