ഇത് സുചിത്ര തന്നെയോ; അമ്മയുടെ ആഗ്രഹം സഫലമാക്കി കൊടുത്ത് വിസ്മയ, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുചിത്ര മോഹന്‍ലാല്‍

145

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടന്‍ മോഹന്‍ലാല്‍. ഇദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. രണ്ടു മക്കളാണ് മോഹന്‍ലാലിന്. പ്രണവും, വിസ്മയയും. ഇതില്‍ പ്രണവ് ഇടയ്ക്ക് വന്ന് സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും സജീവമാണ് എന്ന് പറയാന്‍ പറ്റില്ല. വിസ്മയ ഇതുവരെ അഭിനയലോകത്ത് എത്തിയിട്ടില്ല. മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര വല്ലപ്പോഴും താരത്തിനൊപ്പം വേദിയില്‍ എത്താറുണ്ട്.

Advertisements

പൊതുവേ സൈലന്റ് ആയി നില്‍ക്കുന്ന സുചിത്രയെയാണ് പ്രേക്ഷകര്‍ ഇതുവരെ കണ്ടത്. എന്നാല്‍ തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായ നിമിഷത്തില്‍ തുള്ളിച്ചാടുന്ന സുചിത്രയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എത്തിയത്. മകള്‍ വിസ്മയാണ് അമ്മയുടെ ആഗ്രഹം സഫലമാക്കി കൊടുത്തത് .

‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കി തന്നതിന് റൊഡ് സ്റ്റിവാര്‍ട്ടിന് നന്ദി. എന്റെ അമ്മയ്ക്ക് ഇത് എത്രത്തോളം സ്പെഷ്യല്‍ ആണ് എന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയാം. ഒരു ഫാന്‍ ഗേള്‍സായി അവര്‍ രണ്ട് പേരും ഇത്രയധികം സന്തോഷിക്കുന്നത് കാണുന്നത് വളരെ ക്യൂട്ടായി തോന്നുന്നു എന്നും വിസ്മയ കുറിച്ചിട്ടുണ്ട്.

 റൊഡ് സ്റ്റിവാര്‍ട്ടിന്‍ പാടുന്ന പാട്ടുകളുടെ എല്ലാ വരികളും സുചിത്രയ്ക്ക് അറിയാം. അദ്ദേഹത്തിനൊപ്പം അതെല്ലാം ഏറ്റുപാടുന്ന അമ്മയെ കൗതുകത്തോടെയാണ് വിസ്മയ നോക്കി കാണുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

 

Advertisement