28 വയസ്സ്; ചക്കിയ്ക്ക് ആശംസ അറിയിച്ചു താരകുടുംബം

23

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ ജയറാമിന്റെത്. പല വേദിയില്‍ വെച്ചും പാര്‍വതിയെ പ്രണയിച്ചതിനെക്കുറിച്ചും വിവാഹം കഴിച്ചതിനെക്കുറിച്ചും എല്ലാം ജയറാം പറഞ്ഞിരുന്നു. മാളവിക, കാളിദാസ ്എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. 

ഇതില്‍ കാളിദാസ് ബാലതാരമായി സിനിമയിലെത്തി. അച്ഛനെപ്പോലെ അഭിനയത്തില്‍ തിളങ്ങാനാണ് കാളിദാസിന്റെ തീരുമാനം. എന്നാല്‍ മാളവിക അഭിനയത്തോട് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും നേരത്തെ ചില പരസ്യങ്ങളില്‍ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോള്‍ നല്ല കഥാപാത്രം ലഭിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് മാളവിക.

Advertisements

ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇനി വിവാഹമെന്നാണ് എന്ന് ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ 28 ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ചക്കി എന്ന മാളവിക.

ചക്കിയ്ക്ക് ആശംസയുമായി അമ്മ പാര്‍വതിയും സഹോദരന്‍ കാളിദാസും കാളിദാസിന്റെ വധുവാകാന്‍ ഒരുങ്ങുന്ന തരിണിയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഈ ചിത്രം കണ്ടെത്തിയപ്പോഴാണ് ഞങ്ങളെ ഇതിലും നന്നായി നിര്‍വചിക്കുന്ന മറ്റൊന്നും ഇല്ലെന്ന് മനസ്സിലായത്. ജന്മദിനാശംസകള്‍ ചക്കി കുട്ടന്‍’ എന്നാണ് തരിണി കുറിച്ചത്.

‘എന്നും എന്റേത്. ജന്മദിനാശംസകള്‍ ചക്കി കുട്ടന്‍’ എന്നാണ് പാര്‍വതി കുറിച്ചത്. ‘ജന്മദിനാശംസകള്‍ ചിമ്പ്’ എന്നാണ് കാളിദാസ് ജയറാം സഹോദരിക്കൊപ്പം ഉള്ള ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

Advertisement