നാഗ ചൈതന്യയും സാമന്തയും ഒരേ വേദിയില്‍; വിവാഹമോചനത്തിനുശേഷം ഇവര്‍ ആദ്യമായി പങ്കെടുക്കുന്ന പരിപാടി ആണിത്

44

ആരാധകര്‍ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു നടന്‍ നാഗ ചൈതന്യയുടെ നടി സമാന്ത റുത്ത് പ്രഭുവിന്റെയും. ഇവരുടെ ഏഴു വര്‍ഷത്തെ പ്രണയവും, നാലു വര്‍ഷത്തെ ദാമ്പത്യം എല്ലാം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്.

Advertisements

എന്നാല്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ആ വിവാഹമോചന വാര്‍ത്ത പ്രേക്ഷകരെ ഒത്തിരി വേദനിപ്പിച്ചു.

ഇവര്‍ വീണ്ടും ഒന്നിക്കണം എന്ന് ആരാധകര്‍ ഒന്നടങ്കം പറഞ്ഞു. ഇതിനിടെ നാഗ ചൈതന്യയും സാമന്തയും ഒന്നിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതൊക്കെ ഗോസിപ്പ് മാത്രമായിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തിനുശേഷം ആദ്യമായി ഒരു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തിരിക്കുകയാണ് ഇവര്‍.

ആമസോണ്‍ പ്രൈം ഈവന്റിലാണ് നഗാ ചൈതന്യയും സമാന്തയും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയതായുള്ള വീഡിയോകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

also read
ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റെ കലാജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടെന്ന് കലാഭവന്‍മണി കരഞ്ഞു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു; സംവിധായകന്‍ വിനയന്‍
പ്രൊഫഷണലി രണ്ടുപേരും ഒരേ പരിപാടിയില്‍ പങ്കെടുത്തു എന്നതിനപ്പുറം അവിടെ മറ്റൊന്നും ഇല്ല. ആമസോണ്‍ പ്രൈമിലൂടെ വന്ന തങ്ങള്‍ ഓരോരുത്തരുടെയും വെബ് സീരീസിനെ കുറിച്ച് സംസാരിക്കാനാണ് നാഗ ചൈതന്യയും സമാന്തയും എത്തിയത്.

 

 

Advertisement