ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്, ഇരുട്ടില്‍ എന്തെല്ലാം കപടതകള്‍, കള്ളങ്ങള്‍, കൊള്ളകള്‍ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവന്‍; ഹരീഷ് പേരടി

1393

നിരന്തരം സോഷ്യൽ മീഡിയ വഴി പ്രതികരിക്കാറുള്ള നടനാണ് ഹരീഷ് പേരടി. തനിക്ക് നേരെ വിമർശനം വരാറുണ്ടെങ്കിൽ പോലും തന്റെ അഭിപ്രായം അറിയിച്ചുകൊണ്ട് ഹരീഷ് എത്താറുണ്ട്. ഇപ്പോഴിതാ തൃശ്ശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സംഭവവികാസങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഹരീഷ് പേരടി.

Advertisements

ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്, ഇരുട്ടിൽ എന്തെല്ലാം കപടതകൾ,കള്ളങ്ങൾ,കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ ആണെന്ന് ഹരീഷ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു നടന്റെ പ്രതികരണം.


ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്.. ഇരുട്ടിൽ എന്തെല്ലാം കപടതകൾ,കള്ളങ്ങൾ,കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ …പകലിലെ നിങ്ങളുടെ സൂര്യൻ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം…ഇരുട്ടിൽ നിങ്ങളുണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം…നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്തവൻ…ഉറക്കം ഏതോ ജന്മത്തിൽ ഉപേക്ഷിച്ച് ഉണർന്നിരിക്കാൻ വേണ്ടി മാത്രം പുതിയ ജൻമമെടുത്തവൻ.

അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്…അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല…ഇന്ന് മുതൽ അവന്റെ വിജയഗാഥ തുടങ്ങുകയാണ്…ശ്രിക്കുട്ടന്റെ വിജയ വഴികൾ തുറന്ന് കൊടുത്തതിനും അവൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും…ഹിറ്റലറിന്റെ പേപട്ടികൾ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല…അവൻ ഉണർന്നിരിക്കും…ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ, ഹരീഷ് പേരടി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

also readമാലി ദ്വീപിൽ പിറന്നാൾ ആഘോഷിച്ച് തിരിച്ചെത്തി അനന്യ പാണ്ഡ; കാമുകൻ ആദിത്യ റോയ് കപൂറും കൂടെയുണ്ടായിരുന്നെന്ന് ആരാധകർ

Advertisement