എല്ലാ ദിവസവും ഞാന്‍ തല്ലുണ്ടാക്കുന്നയാള്‍, കഴിഞ്ഞ വര്‍ഷം ഞാനല്‍പ്പം സെല്‍ഫിഷായി പിറന്നാള്‍ ദിനത്തില്‍ ഒറ്റയ്ക്ക് ട്രിപ്പ് പോയി; മാതാപിതാക്കളെക്കുറിച്ച് ഹരിത നായര്‍

71

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹരിത നായര്‍. സീ കേരളം സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലെ വില്ലത്തി സുസ്മിതയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. തന്റെ സന്തോഷമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്ത് ആയിരുന്നു നടിയുടെ വിവാഹം.

also read
രാജു ചേട്ടാ നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു; നവ്യ നായര്‍
ഇപ്പോഴിതാ, മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഹരിതയുടെ പിറന്നാള്‍ ദിനത്തില്‍ മാതാപിതാക്കളും ഒപ്പം ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഹരിത ചിത്രങ്ങളും കുറിപ്പും പങ്കുവെക്കുന്നത്.

Advertisements

‘എന്റെ ജിവിതത്തിലുടനീളം എന്റെ ഏറ്റവും വലിയ പിന്തുണയും നെടുംതൂണും എന്റെ മാതാപിതാക്കളാണ്. പ്രത്യേകമായി എന്റെ അമ്മ, എല്ലാ ദിവസവും ഞാന്‍ തല്ലുണ്ടാക്കുന്നയാള്‍, അമ്മയാണ് എന്റെ അടുത്ത സുഹൃത്ത്.

എന്റെ ഓരോ പിറന്നാള്‍ ദിനത്തിലും എന്നെ ഏറെ ചിന്തിപ്പിക്കുന്നത് എന്നോടൊപ്പം നിങ്ങളുടെ പ്രായവും കൂടുകയാണ് എന്നുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഞാനല്‍പ്പം സെല്‍ഫിഷായി പിറന്നാള്‍ ദിനത്തില്‍ ഒറ്റയ്ക്ക് ട്രിപ്പ് പോയി, പക്ഷേ ഇത്തവണ ഞാനെന്റെ പിരിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുകയാണ്’. ഭര്‍ത്താവിനെ മെന്‍ഷന്‍ ചെയ്ത് നിങ്ങളിലൂടെയാണ് ഞങ്ങളുടെ കുടുംബം പൂര്‍ണമായതെന്നും നടി പറയുന്നുണ്ട്.

 

Advertisement