അതുകൊണ്ട് മാത്രമാണ് വിവാഹം കഴിക്കാത്തത്; തന്റെ അസുഖത്തെ കുറിച്ച് നടി മുംതാസ്

105

ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്ന നടിയായിരുന്നു മുംതാസ്. 43 വയസ്സായിട്ടും ഇന്നും അവിവാഹിതയായി തുടരുകയാണ് നടി.

Advertisements

ഇപ്പോള്‍ അതിന്റെ കാരണമാണ് മുംതാസ് പറയുന്നത്. തന്റെ 25മത്തെ വയസ്സിലാണ് ഓട്ടോ ഇമ്മ്യൂണിറ്റി ഡിസോഡര്‍ എന്ന രോഗാവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നത് എന്ന് തിരിച്ചറിഞ്ഞത്.

അത് കാരണം തനിക്കൊരു ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റില്ല എന്ന് മനസ്സിലായി നടി പറഞ്ഞു. കൂടെ ഉള്ളവരെല്ലാം വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ കുടുംബവുമായി ജീവിക്കാനുള്ള മോഹം തനിക്കുണ്ടെന്നും , എന്നാല്‍ മാനസികമായി ഇപ്പോഴും താന്‍ അതിനു തയ്യാറായിട്ടില്ലെന്നും മുംതാസ് പറയുന്നു.

അതേസമയം അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു മുംതാസ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. പിന്നീട് ബിഗ് ബോസിലൂടെ തിരിച്ചുവരവ് നടത്തി. ഇവിടെ വച്ചാണ് തന്റെ അസുഖത്തെക്കുറിച്ച് നടി പറഞ്ഞത്.

 

 

Advertisement