കുറച്ച് ദിവസം എയ്ഞ്ചൂട്ടൻ ഞങ്ങളോടൊപ്പം ഉണ്ടാവും, ഷോ കഴിഞ്ഞ് വന്നതിന്റെ നല്ല ക്ഷീണമുണ്ട്; ടേക്ക് കെയർ ചെയ്യുന്നതിന്റെ സന്തോഷത്തിൽ ഹെയ്ദി സാദിയ

417

ഒടുവിൽ ബിഗ്‌ബോസ് സീസൺ 5ന്റെ ആദ്യത്തെ എവിക്ഷൻ നടന്നിരിക്കുകയാണ്. 3 ആഴ്ചയ്ക്ക് ശേഷം നടന്ന എലിമിനേഷനിൽ പുറത്തായത് ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ഏയ്ഞ്ജലിൻ മരിയയാണ്. താരം ബിബി ഹൗസിൽ നിന്നും യാത്ര പറഞ്ഞിറങ്ങി ഇപ്പോൾ നാട്ടിലെത്തിയിരിക്കുകയാണ്.

കൊച്ചിയിൽ വന്നിറങ്ങിയ ഏയ്ഞ്ജലിനെ സ്വീകരിക്കാനെത്തിയത് നാദിറയുടെ സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സും ആയ ഹെയ്ദി സാദിയയും ശ്രുതി സിത്താരയും ദയ ഗായത്രിയുമായിരുന്നു.

Advertisements

ഇപ്പോവിതാ, എയ്ഞ്ചലിനെ പിക്ക് ചെയ്യാനായി പോകുന്ന നാല് മിനിട്ട് ദൈർഘ്യമുള്ള പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ ഹെയ്ദി സാദിയ. എയർപോർട്ടിൽ നിന്നും എയ്ഞ്ചലിനെ കൂട്ടി നേരെ എത്തിയത് ഹെയ്ദി താമസിക്കുന്ന വീട്ടിലേക്കായിരുന്നു. ഇനി കുറച്ച് ദിവസം എയ്ഞ്ചൂട്ടൻ ഞങ്ങളോടൊപ്പം ഉണ്ടാവും, കുറച്ച് ഇന്റർവ്യൂസ് എല്ലാം കൊടുക്കാനുണ്ട്. അതിന്റെ തിരക്കിലാണെന്ന് ഹെയ്ദി സാദിയ പറയുന്നു.

ALSO READ- വയസ് 52, മുത്തശിയാവാൻ പോകുന്നു, ഇപ്പോൾ ഫോണിലേക്ക് വരുന്നത് അശ്ലീല ഫോട്ടോസും മെസേജുകളും, ഈ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ അപ്പോൾ എന്താകും: ഐശ്വര്യ

ഏയ്ഞ്ജലിന് ഷോ കഴിഞ്ഞ് വന്നതിന്റെ നല്ല ക്ഷീണമുണ്ട്. വൈകിട്ട് അവളെയും കൂട്ടി ഭക്ഷണം കഴിക്കാൻ പോകണം. നല്ലത് എന്തെങ്കിലും കഴിക്കണം എന്ന് ഏയ്ഞ്ചലിൻ പറഞ്ഞിട്ടുണ്ടെന്ന് ഹെയ്ദി സാദിയ പറയുന്നു. പിന്നെ അവളെ സ്വാകരിക്കാനായതിന്റെ സന്തോഷം പറയുകയാണ് ഹെയ്ദി സാദിയ.

ഏയ്ഞ്ജലിൻ കുറച്ചധികം ദിവസങ്ങൾ കൂടെ അവിടെ അർഹിച്ചിരുന്നു എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. ചില മത്സരാർത്ഥികളെക്കാൾ എയ്ഞ്ചലിൻ അവിടെ ഒരു അൻപത് ദിവസം എങ്കിലും നിൽക്കാൻ യോഗ്യതയുള്ള മത്സരാർത്ഥിയാണെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

Advertisement