ബാലേട്ടനിലെ പാവം അമ്മയായി ഹൃദയം കവര്‍ന്നു, പക്ഷെ സുധ നേരിട്ടത് ദുരന്തങ്ങള്‍ മാത്രം; ഭര്‍ത്താവും മകനും പണമില്ലാതയതോടെ ഉപേക്ഷിച്ചു; സിനിമാക്കഥയെ വെല്ലുന്ന ജീവിതം

244

സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് സുധ എന്നറിയപ്പെടുന്ന ഹേമസുധ. തമിഴ് നാട്ടില്‍ ജനിച്ച താരം അക്ഷരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. മലയാളത്തില്‍ യുവതുര്‍ക്കിയടക്കം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.

ഇപ്പോള്‍ സുധ തെലുങ്കിലും, തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. അമ്മ വേഷങ്ങള്‍ ചെയ്താണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ സുധ കൂടുതലും എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചുള്ള സുധയുടെ തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

Advertisements

സിനിമയിലെ ചില രംഗങ്ങളെ വെല്ലുന്ന രീതിയുള്ള വേദനകളിലൂടെയാണ് തന്റെ ജീവിതം ഇപ്പോള്‍ കടന്നുപോകുന്നതെന്ന് താരം പറയുന്നു. സമ്പന്ന കുടുംബത്തിലാണ് താന്‍ ജനിച്ചുവളര്‍ന്നതെന്നും ഒരു കഷ്ടപ്പാടുകളും ബാല്യ കാലത്ത് താന്‍ അറിഞ്ഞിരുന്നില്ലെന്നും സുധ പറയുന്നു.

ALSO READ- ‘നവീനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അച്ഛന്റെ മരണം; ഒരു അസുഖവും ഉണ്ടായിരുന്നില്ല’; ജീവിതത്തിലെ ദുരന്തം പറഞ്ഞ് നടി ഭാവന

എന്നാല്‍ അച്ഛന് അസുഖം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അര്‍ബുദമായിരുന്നു അച്ഛന്. സ്വത്തുക്കളെല്ലാം അച്ഛന്റെ ചികിത്സയ്ക്കായി ചെലവാക്കിയെന്നും പിന്നീട് വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചതെന്നും ഭക്ഷണം കഴിക്കാനായി അമ്മ തന്റെ താലമാല വരെ വില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സുധ പറയുന്നു.

Courtesy: Public Domain

അമ്മ ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നുവെന്നും അമ്മയാണ് തന്നെ അഭിനയത്തിലേക്ക് കൊണ്ടുവന്നതെന്നും സുധ കൂട്ടിച്ചേര്‍ത്തു. കുറച്ച് സമ്പാദിച്ചതോടെ താന്‍ ബിസിനസ്സിലേക്ക് കാലെടുത്തുവെച്ചുവെന്നും കുറച്ച് കഴിഞ്ഞപ്പോള്‍ ബിസിനസ്സ് തകര്‍ന്നുവെന്നും അപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് പോയെന്നും മകനും തന്നെ ഉപേക്ഷിച്ച മട്ടാണെന്നും സുധ പറയുന്നു.

ALSO READ- തന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു; അവാര്‍ഡ് ലഭിച്ചപ്പോള്‍ ബൊക്കെ സമ്മാനമായി നല്‍കി; കാണാന്‍ പോലും സാധിക്കുമെന്ന് കരുതിയിരുന്നില്ല: മഞ്ജു വാര്യര്‍

പണം ഉണ്ടായിരുന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്നു. എല്ലാം നശിച്ചപ്പോള്‍ ആരും സഹായിക്കാനുണ്ടായില്ല. വീണ്ടും പണം വന്നതോടെയാണ് ഇവരെല്ലാം തേടി വന്നതെന്നും താരം വെളിപ്പെടുത്തുന്നു.

അഭിനയത്തിലെ പണം ബിസിനസിലേക്ക് ചെലവാക്കി. ബിസിനസ് തകര്‍ന്നപ്പോള്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. അതോടൊപ്പമാണ് തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്. വിദേശ വനിതയെ വിവാഹം ചെയ്യാന്‍ മകനും ഉപേക്ഷിച്ചു. അവന്‍ അവിടെ സെറ്റില്‍ ആയിരിക്കുകയാണ്. ഇപ്പോള്‍ വിളിക്കാറില്ലെന്നും താരം തുറന്നുപറഞ്ഞു. ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് സുധ കൂടുതലായി അഭിനയിക്കുന്നത്.

Advertisement