നയന്‍താരയോ തൃഷയോ, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരസുന്ദരി ആര്, കണക്കുകള്‍ പറയുന്നത് ഇങ്ങനെ

365

നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമ വാണിജ്യപരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ ബജറ്റും കളക്ഷനുമെല്ലാം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരങ്ങളുടെ പ്രതിഫലവും ഉയരും.

Advertisements

പുരുഷ താരങ്ങളുടെ പ്രതിഫലം 200കോടിക്ക് മുകളില്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഷാരൂഖ് ഖാന്‍, പ്രഭാസ്, രജനികാന്ത് എന്നിവരൊക്കെയാണ് ഏറ്റവും പ്രതിഫലം വാങ്ങുന്ന പുരുഷതാരരങ്ങള്‍.

Also Read: ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ പ്രായം 19, കിട്ടിയ കഥാപാത്രങ്ങളെല്ലാം അങ്ങനെയുളളത്, ചാവേര്‍ തികച്ചും വ്യത്യസ്തം, നടി സംഗീത പറയുന്നു

നടന്മാരേക്കാള്‍ പ്രതിഫലം കുറവായിരിക്കും നടിമാര്‍ക്ക്. സിനിമാരംഗത്തെ പ്രതിഫലത്തിലെ ലിംഗവിവേചനം ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

തൃഷയുടെ താരമൂല്യത്തില്‍ ഏറ്റവും മൂന്നേറ്റം സൃഷ്ടിച്ച ചിത്രങ്ങളാണ് 96, പൊന്നിയിന്‍ സെല്‍വന്‍ എന്നിവയൊക്കെ. തൃഷയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നില്‍ കമല്‍ഹാസനാണ് നായകന്‍ എന്നാണ് വിവരം. എന്നാല്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വരാന്‍ നിര്‍മ്മാതാക്കള്‍ 12 കോടിയാണ് തൃഷക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: വിവാഹം കുട്ടിക്കളിയല്ല, എന്റെ വിവാഹബന്ധം ആറ് മാസത്തിനുള്ളില്‍ തകരുമെന്ന് പറഞ്ഞവരുണ്ട്, തുറന്നുപറഞ്ഞ് അസ്ല മാര്‍ലി

ഈ ഓഫര്‍ തൃഷ സ്വീകരിക്കുന്നതോടെ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി തൃഷ മാറും. നയന്‍താരയായിരുന്നു നേരത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍നടി. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനില്‍ 11 കോടിയാണ് നയന്‍താരയുടെ പ്രതിഫലം.

Advertisement