ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്; സിനിമയില്‍ നിന്ന് മാറി മറ്റൊരു ബിസിനസ് തുടങ്ങി നയന്‍താര, കൂട്ടിന് വിഘ്‌നേശും

325

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. ഇപ്പോള്‍ തങ്ങളുടെ പുതിയ ചിത്രം പങ്കുവെച്ചാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിഘ്‌നേഷ് പങ്കുവെച്ച ചില ചിത്രങ്ങളും ക്യാപ്ഷനും ആണ് വൈറല്‍ ആവുന്നത്.

Advertisements

ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, എന്റെ എല്ലാ തിരക്കുകളുടെയും പങ്കാളി, ജീവിത പങ്കിളി, ബിസിനസ് പങ്കാളി, ലവ് യു തങ്കമേ’ എന്ന് പറഞ്ഞ് തയന്‍താരയെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. അങ്ങനെ ഒരു ഫോട്ടോകളും ക്യാപ്ഷന്‍സും കണ്ടാല്‍ ആരും ഒന്ന് തുടര്‍ന്ന് വായിക്കും.

തങ്ങളുടെ പുതിയ ചുവടുവെപ്പിനെ കുറിച്ചാണ് വിഗ്‌നേഷ് പറയുന്നത്. ഇതുവരെ സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച ഈ താരദമ്പതികള്‍ പുതിയൊരു ബിസിനസ് കൂടി ആരംഭിച്ചിരിക്കുകയാണ്.

also readനാലരവര്‍ഷത്തെ എന്റെ അധ്വാനം, ഇത് അഭിമാന നിമിഷം, കണ്ണൂര്‍ സ്‌ക്വാഡ് കണ്ട് കണ്ണുനിറഞ്ഞ് റോണി ഡേവിഡ്, നിറഞ്ഞ സദസ്സില്‍ മുന്നേറി ചിത്രം

ദൈവം എന്നോട് പറഞ്ഞു എല്ലാ അനുഗ്രഹങ്ങളും നമുക്കായി ഇനിയും തുടരുമെന്ന് അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമ്മുടെ സ്വപ്നങ്ങള്‍ക്കായി നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം ഒരു പുതിയ സ്വപ്നത്തിലേക്ക് ചുവട് വയ്ക്കുന്നു. നയന്‍സ് സ്‌കിന്‍ മലേഷ്യ, സിംഗപ്പൂര്‍ , ഇന്ത്യ എന്നിവിടങ്ങളിലാണ് സെയില്‍ ആരംഭിച്ചത് . ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്രതലത്തില്‍ സജീവമാകും എന്നും വിക്കി പറഞ്ഞു.

അതേസമയം ഇന്ന് ഒരു അച്ഛനും അമ്മയും കൂടിയാണ് വിഘ്‌നേഷും നയന്‍താരയും. താങ്ങള്‍ക്ക് ഇരട്ട കുട്ടികള്‍ പിറന്ന സന്തോഷം ഈ ദമ്പതികള്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഈ അടുത്ത് കുഞ്ഞിന്റെ ഫോട്ടോ എല്ലാം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു താരങ്ങള്‍. മക്കളുടെ ആദ്യത്തെ ഓണം എല്ലാം ഗംഭീരമായിട്ട് തന്നെ ആഘോഷിച്ചു.

 

Advertisement