ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന് വേണ്ടി നടി ധരിച്ചത്; ഉദ്ഘാടനത്തിനെത്തി ഹണി റോസ്, പിന്നാലെ ട്രോളും

98

ഇന്ന് ഏറ്റവും കൂടുതൽ ഉദ്ഘാടനത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഹണി റോസ്. അത്രയ്ക്കും ഉദ്ഘാടനം ആണ് നടി ചെയ്യുന്നത്. ഇതിന്റെ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. പിന്നാലെ ചില വിമർശന കമന്റുകളും വരാറുണ്ട്.

Advertisements

ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

സിനിമയിൽ സജീവമായി അഭിനയിക്കുന്നതിനൊപ്പം കേരളത്തിലുടനീളം ഉദ്ഘാടനങ്ങളുമായി തിരക്കിലാണ് ഹണി റോസ്. ജൂവല്ലറികളും വ്യാപരസ്ഥാപനങ്ങളുമടക്കം ഹണി റോസ് ഉദ്ഘാടനത്തിന് എത്തുന്നത് നിരവധിയിടങ്ങളിലാണ്. ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനാണ് നടി എത്തിയിരിക്കുന്നത്. അവിടെയും ശ്രദ്ധേയമായത് ഹണി ധരിച്ച വസ്ത്രങ്ങളുടെ പ്രത്യേകതയായിരുന്നു.

ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന് വേണ്ടി നടി ധരിച്ചിരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള സ്പോർഡ്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും വെള്ളനിറമുള്ള ഷൂസുമായിരുന്നു വേഷം. ഇതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു ഹണി റോസ് ഉദ്ഘാടനത്തിനെത്തിയത്. സ്ഥിരമായി നടക്കാറുള്ളത് പോലെ ഇത്തവണയും നടിയുടെ ഫോട്ടോസിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. അധികവും നെഗറ്റീവ് കമന്റാണ് വരുന്നത്. എന്നാൽ ഇതൊന്നും നടി മൈൻഡ് ചെയ്യുന്നില്ല.

 

 

 

Advertisement