എന്താ ആ ചിരി, ഹണി റോസില്‍ നിന്നും ഷേക്ക് ഹാന്‍ഡ് കിട്ടിയ സന്തോഷത്തില്‍ മതിമറന്ന് ആരാധകന്‍, വീഡിയോ പങ്കുവെച്ച് താരം

77

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read: ബോസ്, ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുമായി ഗായിക പുണ്യപ്രദീപ്, സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്.

ഇപ്പോഴിതാ ഹണി റോസിന്റെ ഏറ്റവും പുതിയ ഉദ്ഘാടനത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വൈന്‍ നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ആരാധകരോട് വളരെ സ്‌നേഹത്തില്‍ പെരുമാറുന്ന ഹണി റോസിന് ചിത്രങ്ങളില്‍ കാണാം.

Also Read: ജയിലർ തകർപ്പൻ വിജയത്തിന് പിന്നാലെ വരുന്നു ‘ലാൽ സലാം’; ദീപാവലി സമ്മാനമായി രജനികാന്തിന്റെ ‘മൊയ്തിൻ ഭായ്’; ട്രെയ്‌ലർ പുറത്ത്

അതിനിടെ ആരാധകരില്‍ നിന്നും ഒരാള്‍ കൈ നീട്ടിയപ്പോള്‍ ഹണി ഷേക്ക് ഹാന്‍ഡ് നല്‍കുന്നതും ആ സന്തോഷത്തില്‍ നിറഞ്ഞ ചിരിയോടെ ആരാധകന്‍ പിന്തിരിഞ്ഞുനോക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് ഇപ്പോള്‍. ദാറ്റ് സ്‌മൈല്‍ ഓഹ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Advertisement