സംവിധായകന്റെ സ്വഭാവം മാറി; മറ്റുള്ളവരുടെ മുന്നിൽ പ്രണയം പോലെ ആക്കി മാറ്റി; അനാവശ്യമായ മെസേജ് ചെയ്യലും മറ്റ് ആരോട് എങ്കിലും സംസാരിച്ചാൽ പ്രശ്‌നമാക്കും; ട്രോമയെ കുറിച്ച് ഹണി റോസ്

347

സംവിധായകൻ വിനയൻ മലയാള സിനിമയിൽ അവതരിപ്പിച്ച താരമാണ് ഹണി റോസ്. വിനയന്റെ 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ തന്നെ പ്രിയതാരമായി മാറിയ നടിയാണ് ഹണി റോസ്. തുടക്കകാലത്ത് അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് അതിന് ശേഷം ഒരു പിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്.

തന്റെ പതിനാലാം വയസ്സിൽ അഭിനയജീവിതം ആരംഭിച്ച ഇപ്പോഴിതാ 30 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുകയാണ്. പതിനേഴ് വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്ന ഹണി റോസ് മലയാളത്തിന്റെ താരരാജാക്കൻമാർ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്കായി തമിഴ്‌നാട്ടിൽ ആരാധകർ ക്ഷേത്രം പണിതിട്ടുണ്ടെന്ന് ഈയടുത്ത് ഹണി റോസ് വെളിപ്പെടുത്തിയത് ആരാധകരെ അതിശയിപ്പിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ, സിനിമ ഇൻഡസ്ട്രിയിൽ തുടക്കകാലത്ത് ഒരു സംവിധായകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹണി. അന്നത്തെ ആ ഷോക്കിൽ നിന്ന് റിക്കവറാവാൻ താൻ കുറേ സമയമെടുത്തെന്നും തന്റെ ആത്മവിശ്വാസത്തെ തന്നെ അക്കാര്യം ബാധിച്ചുവെന്നും ഹണി റോസ് പറയുന്നു. ഫ്‌ളവേഴ്സ് ചാനലിലെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.

ALSO READ- ലിസി ആയിരുന്നു പ്രിയദർശന്റെ ഭാഗ്യം, ജീവിത പങ്കാളിയായി ലിസിയെ കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിയിുക ആയിരുന്നു, അഭൂതപൂർവമായ വളർച്ച ആയിരുന്നു പ്രിയദർശന്റേത് പക്ഷേ, വെളിപ്പെടുത്തൽ

തുടക്കകാലത്ത് ആയിരുന്നു ആ സംഭവം. ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ 15 ദിവസമായിരുന്നു. അത് ഭയങ്കര രസമായിട്ട് പോയി. ആ സമയത്ത് ഒരു പ്രശ്നവുമില്ല. ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരുമായിട്ട് ഹാപ്പിയായി ഒരുമിച്ച് വർക്ക് ചെയ്യാൻ കഴിഞ്ഞു. എന്നാൽ സെക്കന്റ് ഷെഡ്യൂൾ ആയപ്പോഴേക്കും എല്ലാം മാറി.

സംവിധായകന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നു. ആവശ്യമില്ലാതെ നമുക്ക് മെസ്സേജുകൾ അയക്കും. എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടുള്ള മെസ്സേജുകൾ ആയിരിക്കും. നമ്മൾ അതിന് മറുപടി കൊടുക്കില്ല. അതിന്റെ ആവശ്യം ഇല്ല എന്നുള്ളതുകൊണ്ട് തന്നെയാണ് മറുപടി നൽകാത്തത്. എന്നാൽ പിന്നീട് സെറ്റിൽ വന്നാൽ റിയാക്ഷൻ ഭീകരമായിരിക്കും.

ALSO READ-ഞങ്ങൾ ആദ്യം വിളിച്ച മൂന്നു പടത്തിലും വിന്നില്ല പക്ഷേ, ഈ പടത്തിൽ ഞാൻ അഭിനയിക്കും ഞാനില്ലാതെ നിങ്ങൾ അങ്ങനെ സൂപ്പർഹിറ്റ് അടിക്കണ്ട എന്നവർ ഇങ്ങോട്ട് പറഞ്ഞു: ഹിറ്റ്‌ലറിൽ ശോഭന വന്നതിനെ കുറിച്ച് സിദ്ദിഖ്

അനാവശ്യമായി ചീത്ത വിളിക്കും. നമ്മൾ ഇത് അറിയുന്നില്ല. നമ്മൾ സാധാരണ പറയുന്നതുപോലെ ഗുഡ് മോണിങ് സാർ എന്ന് പറഞ്ഞാൽ തിരിച്ചുപറയില്ല. നമ്മൾ അവിടെ നിൽക്കുന്നതായിട്ടേ പരിഗണിക്കില്ല. ആദ്യമൊക്കെ കേൾക്കാത്തത് കൊണ്ട് ആയിരിക്കുമെന്ന് കരുതി ഒന്ന് രണ്ട് തവണ കൂടി നമ്മൾ പറയും. യൂണിറ്റെല്ലാം ഇത് നോക്കി നിൽക്കുമ്പോഴും അവഗണിക്കും. പുള്ളി തിരിഞ്ഞു പോലും നോക്കില്ല.

ശേഷം വരുത്തുന്ന ചെറിയ തെറ്റുകൾക്ക് പോലും ഭീകരമായിട്ട് ഷൗട്ട് ചെയ്യുകയും ചീത്ത വിളിക്കുകയൊക്കെ ചെയ്യും. എത്രയോ ആളുകൾക്ക് മുൻപിൽ വെച്ചാണ് ഇതുചെയ്യുക. നമ്മൾ പുതിയൊരു വ്യക്തി, നമുക്ക് അത്രയൊന്നും പരിചയമില്ലാത്ത ഇൻഡസ്ട്രി. ആ സമയത്താണ് ഇതൊക്കെ.

ALSO READ- ഇങ്ങനെ ശരീരം വിറ്റ് എനിക്ക് ജീവിക്കാൻ പറ്റില്ല, ശരീരം മാത്രമല്ല എന്റെ മുഖം കൂടി ഒന്ന് കാണിക്കണം; അന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ടത് പറഞ്ഞ് ടിനി ടോം

ഇക്കാര്യത്തിൽ താൻ സിനിമയുടെ പ്രൊഡ്യൂസറുടെ അടുത്തൊക്കെ പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ലെന്നും താരം പറയുന്നു. ഈ രീതി തന്റെ അടുത്ത് മാത്രമാണ് എടുത്തത്. ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട് അത് പുള്ളി ഒരു പ്രണയം പോലെ ആക്കി മാറ്റി. ബിഹേവിയർ തന്നെ അങ്ങനെ മാറ്റി. നമ്മൾ വേറെ ഒരാളുടെ അടുത്ത് സംസാരിച്ചാൽ ഇദ്ദേഹം പ്രശ്നമുണ്ടാക്കും.

ഉടനെ തന്നെ ആളെ വിട്ടിട്ട് എന്തിനാണ് അങ്ങനെ സംസാരിക്കുന്നത് എന്നൊക്കെ ചോദിക്കും. അതൊരു വല്ലാത്ത എക്സ്പീരിയൻസായിരുന്നു. അച്ഛനും അമ്മയുമൊക്കെ കൂടെയുണ്ടായിരുന്നിട്ടും കൂടുതലൊന്നും ചെയ്യാനുള്ള അറിവില്ലായിരുന്നെന്നും ഹണി പറയുന്നു. അന്ന് അസോസിയേഷൻ വഴി പോകാനുള്ള ധൈര്യമൊന്നും കാണിച്ചില്ല. ആ സിനിമയാണെങ്കിൽ നന്നായതുമില്ലെന്നും ഹണി റോസ് പറയുന്നു.

ആ പിന്നീട് സംവിധായകനെ കാണുകയോ ഏതെങ്കിലും സിനിമയിൽ സഹകരിക്കേണ്ടി വരികയോ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് പിന്നീട് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ഹണി റോസിന്റെ മറുപടി. അയാളെ കുറിച്ച് പിന്നെ ഒരറിവുമില്ല. എങ്കിലും ഇക്കാര്യത്തിൽ നിന്നും റിക്കവറാവാൻ ഞാൻ കുറേ സമയമെടുത്തു. തുടക്ക സമയമായതുകൊണ്ട് എന്റെ ആതമവിശ്വാസത്തെ അത് മോശമായി ബാധിച്ചെന്നും ഹണി പറയുന്നു.

പിന്നീട് ഒരു കാര്യം ചെയ്യുമ്പോൾ എനിക്ക് അത് പറ്റുമോ എന്നൊക്കെയുള്ള ആത്മവിശ്വാസക്കുറവുണ്ടായി. അന്ന് സിനിമയിൽ അങ്ങനെ സൗഹൃദമൊന്നുമില്ല. അന്നും ഇന്നും അത്ര വലിയ സൗഹൃദങ്ങൾ സിനിമയിൽ ഇല്ല. പക്ഷേ ഇന്നാണെങ്കിൽ ഒരു രീതിയിലും അങ്ങനെയൊരാൾ എന്നെ ട്രീറ്റ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും ഹണി റോസ് പറയുന്നു.

Advertisement