ഹണി റോസും ബിസിനസ് രംഗത്തേക്ക്! തുടങ്ങന്നത് അടിപൊളി ബിസിനസ്

94

മലയാളത്തിലെ പല ചലച്ചിത്ര താരങ്ങളുംഅഭിനയത്തിനു പിന്നാലെ ബിസിനസ് രംഗത്തേയ്ക്കും ചുവടു വയ്ക്കുകയാണ്. ഇപ്പോള്‍ കാവ്യ മാധവനും ആര്യയ്ക്കും പിന്നാലെ നടി ഹണി റോസും ബിസിനസ് രംഗത്തേക്ക് എത്തിയിരിക്കുകയാണ്.

Advertisements

ഹണി ബാത് സ്‌ക്രബര്‍ എന്ന പ്രൊഡക്റ്റ് ആണ് ഹണി ബ്രാന്‍ഡ് ചെയ്യുന്നത്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും.

ഈ സംരംഭത്തിലൂടെ തന്റെ നാട്ടിലെ കുറെ വനിതകള്‍ക്കും കുറച്ചു കര്‍ഷകര്‍ക്കും ജീവിത വരുമാനം ഉണ്ടാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഹണി പ്രതികരിച്ചു.

വിപണനോദ്ഘാടനം ഡിസംബര്‍ ഒന്നിനു വൈകിട്ട് നാലിന് ലുലുമാളില്‍ വെച്ചാണ് നടക്കുന്നത്.

ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് 20 വര്‍ഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉല്‍പാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നതെന്നും അദ്ദേഹം പറയുന്നു.

Advertisement