സൂപ്പര്‍ ഹിറ്റായ ടീസറിന് പിന്നാലെ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ച് ഫഹദ്‌ ഫാസില്‍: ഞാന്‍ പ്രകാശന്‍ പൊളിച്ചടുക്കും

16

പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് അകം സൂപ്പര്‍ ഹിറ്റായ ടീസറിന് പിന്നാലെ ഫഹദ് സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റെ പോസ്റ്ററും ശ്രദ്ധേയമാകുന്നു.

Advertisements

വരവേല്‍പ്പ് എന്ന സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍- ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനെ അനുസ്മരിപ്പിക്കുന്ന ഒരു പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മോഹന്‍ലാലിനെ പോലെ ഒരു തെങ്ങില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്ന ഫഹദാണ് പോസ്റ്ററില്‍.

ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.’

അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24X7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്.

ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

Advertisement