ഇങ്ങനെയൊരു അനുഭവം ആദ്യം, കരഞ്ഞ് കൊണ്ട് ഹണി റോസ്-വിഡിയോ

124

കലാഭവന്‍ മണിയുടെ ജീവിത അനുഭവങ്ങളെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

Advertisements

പല പ്രേക്ഷകരും നിറകണ്ണുകളോടെയാണ് തീയ്യറ്റര്‍ വിടുന്നത്‌. അടുത്ത കാലത്ത് ഒരു വിനയന്‍ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച റിലീസാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി സ്വന്തമാക്കിയിരിക്കുന്നത്.

സാമൂഹ്യമായും സാമ്ബത്തികമായും ഒട്ടേറേ പ്രതിബന്ധങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ മറികടന്ന് മലയാള സിനിമയിലും സ്റ്റേജ് ഷോകളിലും കാസറ്റ് വിപണിയിലും നാടന്‍ പാട്ടിലും പൊരുതിനിന്ന് ജയിച്ച കലാഭവന്‍ മണിയോട് മലയാളികള്‍ക്കുള്ള പ്രിയം തന്നെയാണ് ഇതിന് പിന്നില്‍.

മണി നേരിടേണ്ടി വന്ന അവഗണനയും ചിത്രം വിഷയമാക്കുന്നുണ്ട്. ഹണി റോസാണ് ചിത്രത്തില്‍ നായികയാകുന്നത്. രാജാമണിയാണ് കലാഭവന്‍ മണിയെ ശരിക്കും അനുസ്മരിപ്പിക്കും വിധം നായക കഥാപാത്രത്തെ മികവുറ്റതാക്കിയത്.

ചിത്രം എറണാകുളത്തെ സവിതാ തിയറ്ററില്‍ നിന്ന് ആദ്യം ദിനം തന്നെ കണ്ടുവെന്ന് ഹണി റോസ് പറയുന്നു. താന്‍ അഭിനയിച്ച ചിത്രം കണ്ട് കണ്ണു നിറയുന്ന അനുഭവം തനിക്ക് ആദ്യമാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്ക്കും നമസ്ക്കാരം…🙏🏼
ചാലക്കുടിക്കാരൻ ചങ്ങാതി ഇന്നലെ സവിത തീയേറ്ററിയിൽ പോയിക്കണ്ടു.നിറകണ്ണുകളോടെയാണ് പടംകഴിഞ്ഞു പുറത്തേക്കിറങ്ങിയത്…..ഞാൻ അഭിനയിച്ച ഒരു സിനിമ കണ്ടിട്ട് ഇങ്ങനെ ഒരു അനുഭവം ഇതു ആദ്യമാണ്…..മണിചേട്ടനെ ഇഷ്ടമുള്ള ഏതൊരു വ്യക്തിയും ഈ സിനിമ നെഞ്ചോടുചേർക്കും…. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഏറ്റവും വല്യ ഭാഗ്യംതന്നെയാണ്…..നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി…🙏🏼🙏🏼🙏🏼🙏🏼

Advertisement