മികച്ച ഉദ്ഘാടക അവാര്‍ഡ് തൂക്കി ഹണി റോസ്, ട്രോള്‍ വീഡിയോ വൈറല്‍, പങ്കുവെച്ച് ഹണി റോസും, എന്തൊരു വൈബ് എന്ന് ആരാധകര്‍

36

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read:വൈകാരികമായി സ്പര്‍ശിക്കാനും പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിനു കഴിഞ്ഞു; സംവിധായകന്‍ ജിസ് ജോയ്

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു.

അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. ഇപ്പോഴിതാ ഹണി റോസ് പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധനേടുന്നത്.

Also Read:72 വയസ്സായി, എന്താണ് മനുഷ്യാനിങ്ങളുടെ ഭാവം, ആരാധകരെ ഞെട്ടിച്ച് മമ്മൂക്കയുടെ പുതിയ ലുക്ക്, വൈറല്‍

തനിക്കെതിരെയുള്ള ഒരു ട്രോള്‍ ആണ് ഹണി റോസ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയിരിക്കുന്നത്. ഉബൈദ് എന്നയാള്‍ ഉണ്ടാക്കിയ ട്രോളാണ് ഹണി റോസ് സ്‌റ്റോറിയായി ഇട്ടിരിക്കുന്നത്. ഇതിന്റെ ലിങ്കും താരം പങ്കുവെച്ചിട്ടുണ്ട്. മികച്ച ഉദ്ഘാടക അവാര്‍ഡ് ഹമി റോസ് തൂക്കി എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ. വളരെ രസകരമായി എടുത്താണ് താരം വീഡിയോ പങ്കുവെച്ചത്.

Advertisement