എന്തോ ഉണ്ടാവാന്‍ പോവുകയാണ്; വരദയുടെ പുതിയ പോസ്റ്റ് കണ്ടോ ?

56

സിനിമകളിലൂടെയും സീരിയലുകളിലൂടേയും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് വരദ. ഒരു പിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. 

അതേസമയം വരദയും ജിഷിനും വേർപിരിഞ്ഞു എന്ന വാർത്ത പുറത്തുവന്നെങ്കിലും രണ്ടുപേരും ഇതിനോട് പ്രതികരിച്ചില്ല.

Advertisements

 

ഇപ്പോൽ വരദ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വരദ നടൻ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചത്. ‘എന്തോ ഉണ്ടാവാൻ പോവുകയാണ്, എന്താണെന്ന് പറയാമോ’ എന്ന് ചോദിച്ച് ഒരു ലവ് ഇമോജിക്കൊപ്പമായിരുന്നു പോസ്റ്റ്. പോരാത്തതിന് ഹാഷ് ടാഗിൽ ലിവിങ് ടുഗെദർ, ഫ്രണ്ട് ഫോർ ലൈഫ് എന്നിങ്ങനെയൊക്കെയുള്ള ഹാഷ് ടാഗുകളും.

also read
വൈകാരികമായി സ്പര്‍ശിക്കാനും പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിനു കഴിഞ്ഞു; സംവിധായകന്‍ ജിസ് ജോയ്
ഇൻസ്റ്റഗ്രാം പോസ്റ്റിൽ ലിവിങ് ടുഗെതർ ഹാഷ് ടാഗ് ഒക്കെയിട്ട് ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച നടി, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഹാരിഷിന്റെ ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. പെട്ടന്നൊരു ഗോസിപ്പ് വാർത്ത അവസാനിപ്പിക്കാൻ വേണ്ടിയാവണം, ഹാരിഷിനും ഭാര്യ ജസ്ന ജസ്റ്റിനും ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് സ്റ്റോറി. ‘എന്നും നിങ്ങൾ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവർ’ എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്.

അതേസമയം സിനിമാ ലോകത്തേക്ക് 2006 ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ ‘സുൽത്താൻ’ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. പിന്നീട് സീരിയല്‍ ആണ് താരം തിളങ്ങിയത് .

 

 

Advertisement