Home Entertainment

മമ്മൂട്ടി എങ്ങനെയാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്, അറിയാന്‍ സൂര്യയ്ക്ക് താല്‍പ്പര്യമുണ്ട് !

77

മിഴകത്തെ ഏറ്റവും മികച്ച നടന്‍‌മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍‌നിരയിലുണ്ടാകും സൂര്യ. താരമൂല്യത്തിലും സൂര്യ മുമ്പില്‍ തന്നെയുണ്ട്.

നടനവൈഭവവും താരമൂല്യവും ഒരുപോലെ ചേര്‍ന്ന അഭിനേതാക്കള്‍ വളരെ കുറവാണ് എല്ലാ ഫിലിം ഇന്‍ഡസ്ട്രിയിലും. സൂര്യയ്ക്ക് റോള്‍ മോഡലായി നില്‍ക്കുന്നത് മലയാളത്തിന്‍റെ അഭിമാനതാരം മമ്മൂട്ടിയാണ്.

Advertisements

മമ്മൂട്ടി എപ്പോഴും സൂര്യയെ അത്ഭുതപ്പെടുത്തുന്ന താരമാണ്. അദ്ദേഹത്തിന്‍റെ സിനിമാ സെലക്ഷനും കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്ന രീതിയുമൊക്കെ പിന്തുടരാന്‍ സൂര്യ എപ്പോഴും ശ്രമിക്കാറുണ്ട്.

സമീപകാലത്ത് സൂര്യയെ ഏറ്റവും വിസ്മയിപ്പിച്ച രണ്ട് മമ്മൂട്ടിച്ചിത്രങ്ങളാണ് തെലുങ്ക് ചിത്രമായ യാത്രയും തമിഴ് ചിത്രമായ പേരന്‍‌പും. “എത്ര വൈവിധ്യമാര്‍ന്ന സെലക്ഷനാണ് മമ്മൂക്കാ. രണ്ട് ചിത്രങ്ങളുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി.

നിങ്ങള്‍ കാണിച്ചുതന്ന സത്യത്തിനും സിനിമകളുടെ കലര്‍പ്പില്ലായ്മയ്ക്കും” – എന്ന് പരസ്യമായി പ്രതികരിച്ച സൂര്യ ആ സിനിമകളിലെ മമ്മൂട്ടിയുടെ അഭിനയപ്രകടനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു.

“സൂര്യ, നിങ്ങളുടെ വാക്കുകള്‍ ഈ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സന്തോഷം പകരും. ഒരുപാട് നന്ദി” – എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Advertisement