Home Entertainment Celebrities

ചൊവ്വാഴ്ച്ച എനിക്ക് പ്രസവിക്കേണ്ട, മറ്റ് ഏത് ദിവസം ആണെങ്കിലും ഞാൻ ഓകെ; മഷൂറയും ശകുനം നോക്കിയാണോ പ്രസവിക്കുന്നതെന്ന ആശ്ചര്യത്തിൽ ആരാധകർ

826

ബിഗ്‌ബോസ് താരം ബഷീർ ബാഷിയും കുടുംബവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് ഭാര്യമാരാണ് ബഷീറിനുള്ളത്. ഇപ്പോഴിതാ താരത്തിന്റെ രണ്ടാം ഭാര്യയായ മഷൂറ തന്റെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ്. മാർച്ച് മാസത്തിൽ തന്റെ പ്രസവമുണ്ടാവുമെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് മഷൂറ ഗർഭിണി ആവുന്നത്. ഇപ്പോഴിതാ ഡെലിവറി ഡേറ്റ് ഫിക്‌സ് ചെയ്തതിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് മഷൂറ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ കാര്യങ്ങൾ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; കുഞ്ഞിന്റെ ചലനമെല്ലാം കൃത്യമായി നോക്കണം. മണിക്കൂറിൽ പത്ത് വട്ടമെങ്കിലും കുഞ്ഞിന്റെ ചലനം വേണമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്.

Advertisements

Also Read
അക്ഷയ് കുമാറിന് മോഹൻലാൽ ആകാൻ പറ്റില്ല! ഇന്ത്യയിൽ മിക്ക റീമേക്കുകളും പരാജയം; മലയാളത്തിന് ഒപ്പം ഉയരാൻ അന്യഭാഷകൾക്ക് ആകില്ല: പ്രിയദർശൻ

കുഞ്ഞിന്റെ ചലനം അഞ്ചിൽ കുറവാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് വരണമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. നന്നായി പച്ചക്കറികൾ കഴിക്കാനും പറഞ്ഞിട്ടുണ്ട്. മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ശേഷം അഡ്മിറ്റാവണമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. കുഞ്ഞിന്റെ തല തിരിഞ്ഞ് വന്നിട്ടുണ്ട്. ഇനി അത് മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു.

ഒന്നും പ്രശ്നമില്ല എല്ലാം ഓക്കെയാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഇനി ഒരു ചെക്കപ്പ് കൂടിയുണ്ട്.’ ‘ഒന്നാം തീയതി അഡ്മിറ്റാക്കിയാൽ അന്ന് വൈകിട്ട് ലേബർ റൂമിലേക്ക് കൊണ്ടുപോയി മരുന്ന് സ്റ്റാർട്ട് ചെയ്യും. ചിലർക്ക് ഒരു ഡോസ് രണ്ട് ഡോസിൽ തന്നെ നല്ല പെയ്ൻ വരും. പെയ്ൻ നല്ലതായി വരികയാണെങ്കിൽ രാത്രിയിലോ അടുത്ത ദിവസമോ പ്രസവം. പെയ്ൻ ഒട്ടും ഇല്ലെങ്കിൽ ഒരു ദിവസം കൂടി സമയം തരും.’

Also Read
ആദ്യ ചിത്രത്തില്‍ കൂടെ അഭിനയിച്ച നടന്റെ പ്രണയം ശല്യമായി; കൊ ല്ലാ ന്‍ ശ്രമിച്ചു; മര്‍ദ്ദിച്ചു, കത്തിക്കാണിച്ച് ഉപദ്രവിച്ചു, കൂട്ടുനിന്നത് അനിയത്തി; വെളിപ്പെടുത്തി അഞ്ജലി നായര്‍

ചൊവ്വ ഒഴികെ ബാക്കി ഏത് ദിവസവും പ്രസവിക്കാൻ ഞാൻ റെഡി ആണ്. എന്നെ കണ്ടാൽ ഭയങ്കര ഫോർവേഡ് ആണെന്നൊക്കെ വിചാരിക്കുന്നവരുണ്ടാവാം. ശകുനവും ഡേറ്റുമൊക്കെ നോക്കുന്ന കൂട്ടത്തിലാണ് ഞാൻ. നോർമ്മലായി പ്രസവിക്കാനാണ് എനിക്കാഗ്രഹം. അത് അങ്ങനെ തന്നെ നടക്കുകയും ചെയ്യും. മാർച്ചിൽ തന്നെ ഞങ്ങളുടെ ബേബി എത്തും. അതിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരുമെന്നും മഷൂറ കൂട്ടിച്ചേർത്തു

Advertisement