അവരോട് ഞാൻ അധികം സംസാരിക്കാറില്ല; തൂവാനത്തുമ്ബികളിലെ ജയകൃഷ്ണനെ പോലെയാണ് ഞാൻ; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

192

ചേട്ടൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയിൽ മറുപടി നല്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങൾ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ അച്ഛനെയും, അമ്മയെയും കുറിച്ചുള്ള ധ്യാനിന്റെ ആറ്റിറ്റിയൂട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.

Advertisements

Also Read

അച്ഛനോടും അമ്മയോടും ചേട്ടനോടുമൊന്നും താൻ അധികം സംസാരിക്കാറില്ലെന്നു തുറന്നു പറയുകയാണ് ധ്യാൻ. തനിക്ക് ഫോൺ കോളിലൂടെ ഹായ് ഹലോ ബന്ധം പുതുക്കുന്നതിനേക്കാളും വല്ലപ്പോഴും കാണുന്നതും അത് ഓണം പോലെ ആഘോഷിക്കുന്നതിനോടുമാണ് താൽപര്യം എന്ന് ധ്യാൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘ബഹുമാനം കാരണം അച്ഛൻ ഇരിക്കുന്ന കസേരയിൽ താൻ ഇരിക്കുകയോ അദ്ദേഹത്തിന് മുന്നിൽ നിൽക്കുകയോ ചെയ്യാറില്ല. അച്ഛൻ ഇരിക്കുന്ന കസേരിയിൽ തന്റെ മകൾ മാത്രമാണ് ഇരിക്കുക. അച്ഛന്റെ കസേരയിൽ ഇരിക്കരുതെന്ന് ഭാര്യയോട് പോലും താൻ പറഞ്ഞിട്ടുണ്ട്. ബഹുമാനം കാരണം തനിക്ക് അത്തരം ചില ദുശ്ശീലങ്ങളുണ്ടെന്നു ‘-ധ്യാൻ പറയുന്നു.

Also Read
ദുൽഖറും ഫഹദും ഒക്കെ ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്; സ്വപ്‌നം കണ്ട വേഷങ്ങൾ ഇപ്പോൾ കിട്ടുന്നുണ്ട്, അന്യഭാഷാ ചിത്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട്: കുഞ്ചോക്കോ ബോബൻ

‘രാത്രി എത്ര വൈകിയാലും വീട്ടിലെത്തും. വീട്ടിൽ സിനിമ ചർച്ചയില്ല. ഞായറാഴ്ച്ചകളിൽ അച്ഛന് താൻ ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ട്. നാട്ടിൻപുറത്ത് ജീവിക്കുന്നവരാണ്. വൈകിട്ട് പണിയൊക്കെ കഴിഞ്ഞ് ടൗണിലേക്ക് പോകുന്ന, തൂവാനത്തുമ്ബികളിലെ ജയകൃഷ്ണനെ പോലെയാണ് താനെന്നും’ ധ്യാൻ പറയുന്നു. അച്ഛന്റേയും അമ്മയുടേയും വാർദ്ധക്യ കാലത്ത് അരികിൽ ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു

Advertisement