ദുൽഖറും ഫഹദും ഒക്കെ ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്; സ്വപ്‌നം കണ്ട വേഷങ്ങൾ ഇപ്പോൾ കിട്ടുന്നുണ്ട്, അന്യഭാഷാ ചിത്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട്: കുഞ്ചോക്കോ ബോബൻ

92

ഉദയാ എന്ന മലയാള സിനിമയുടെ വലിയ നിർമ്മാണ കമ്പനിയുടെ കുടുംബത്തിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ഇളംമുറക്കാരൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. മലയാളത്തിലെ സൂപ്പർ ഡയറക്ടർ ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ചാക്കോച്ചൻ അരങ്ങേറ്റം നടത്തിയത്.

1997ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ അനിയത്തിപ്രാവ് നൽകിയ വലിയ ഇമേജ് കുഞ്ചാക്കോ ബോബന് നൽകിയത് വലിയ ഉത്തരവാദിത്വം തന്നെയായിരുന്നു. പിന്നീട് ഇറങ്ങിയ സിനിമകളിൽ കമലിന്റെ നിറവും, ലോഹിതദാസിന്റെ കസ്തൂരിമാനും് 2003 ൽ പുറത്തിറങ്ങിയ കമലിന്റെ സ്വപ്നക്കൂട് എന്ന സിനിമയുമെല്ലാം ഹിറ്റായി.

Advertisements

പിന്നീട് ഒരു ഇടവേളയെടുത്ത ശേഷം 2009ൽ വികെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാൽ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ജയസൂര്യ കൂടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗുലുമാൽ ഒരു സോളോ ഹിറ്റ് കൊണ്ട് വന്ന ചിത്രമല്ലെങ്കിൽ കൂടിയും നായക നിരയിലേക്ക് തിരിച്ചെത്താൻ കുഞ്ചാക്കോ ബോബന് കരുത്തായ സിനിമയായിരുന്നു. പിന്നീടിങ്ങോട്ട് ചാക്കോച്ചന്റെ ഗ്രാഫ് ഉയരുകയായിരുന്നു.

ALSO READ- ഇതെന്റെ ഡാൻസ് മാസ്റ്ററാണ്, പിന്നിലല്ല. കൂടെ തന്നെ നിർത്തണം; സംവിധായകനോട് ഷാരൂഖ് പറഞ്ഞതിങ്ങനെ; ജവാൻ അനുഭവം വെളിപ്പെടുത്തി പ്രിയമണി

വ്യത്യസ്തമായ വേഷങ്ങളും വൻ വിജയങ്ങളും ശരാശരി വിജയങ്ങളും ഒക്കെയായി ചാക്കോച്ചൻ ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കുയാണ്. ഇടയക്ക് ഉദയായുടെ ബാനറിൽ ചാക്കോച്ചൻ സിനിമയും നിർമ്മിക്കാൻ തുടങ്ങി.

അതേസമയം, തന്റെ കരിയറിൽ അന്യഭാഷ ചിത്രങ്ങൾ എന്തുകൊണ്ടില്ല എന്ന വ്യക്തമാക്കുകയാണ് ഇപ്പോൾ കുഞ്ചോക്കോ. താൻ പല കാരണങ്ങൾ കൊണ്ട് ചില വെബ് സീരിസുകളും സിനിമകളും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ചാക്കോച്ചൻ പറയുന്നത്. പധാനപ്പെട്ട കാരണം, മലയാളത്തിൽ അത്രയധികം എക്‌സൈറ്റിംഗ് ആയിട്ടുള്ള, സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നുണ്ട് എന്നതാണ്.

ALSO READ- ആദ്യമായി സീമയെ കാണുമ്പോൾ മമ്മൂട്ടി ഒരു നടനല്ല, എന്നിട്ടും പെരുമാറിയതിങ്ങനെ; ഇതുവരെ ചീത്തപ്പേര് കേൾപ്പിക്കാത്ത ഹാൻഡ്‌സം നടൻ, വെളിപ്പെടുത്തൽ വൈറൽ

മികച്ച മലയാള സിനിമകൾ ഉണ്ടായത് കൊണ്ടാണ് ഇതര ഭാഷകളിലും ഇന്ത്യയൊട്ടാകെയും പ്രൊജക്ട് ചെയ്യപ്പെട്ടത്. ഒടിടി വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ക്വാളിറ്റിയുള്ള ഒരു വെറൈറ്റി ഉണ്ടായിട്ടുണ്ടെന്നും കുഞ്ചാക്കോ പറഞ്ഞു.

മറ്റ് ഭാഷകൾക്ക് അത്രത്തോളം അവകാശപ്പെടാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. അത്രയും ക്വാളിറ്റി ക്രിയേഷൻ ആണ് നമ്മൾ ആളുകൾക്ക് കൊടുക്കുന്നതെന്നും താരം പ്രശംസിച്ച.

അങ്ങനെ കൊടുക്കാൻ സാധിക്കുന്നെങ്കിൽ നമ്മൾ അത്യാവശ്യം മിടുക്കന്മാർ തന്നെയാണ്. ആ മിടുക്കന്മാരുടെ കൂടെ വർക്ക് ചെയ്യാനാണ് എനിക്ക് കൂടുതലും ആഗ്രഹമെന്നും എക്‌സൈറ്റഡ് ആയിട്ടുള്ള കഥകൾ ഇതര ഭാഷകളിൽ നിന്നും വരികയാണെങ്കിൽ അതിനോട് എനിക്ക് നീതിപുലർത്താൻ സാധിക്കുക ആണെങ്കിൽ ഉറപ്പായും ചെയ്യുമെന്നും ചാക്കോച്ചൻ പറഞ്ഞു.

കൂടാതെ, ഭാഷ എന്നത് ഒരു തടസമേ അല്ലാതെ ആയിരിക്കുകയാണ് ഇപ്പോൾ. ദുൽഖറും ഫഹദും ഒക്കെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ടെന്നും താരം പറയുന്നു.

പതുക്കെ പതുക്കെ അതെന്തായാലും ട്രൈ ചെയ്യണം. കാശിന് വേണ്ടിയിട്ട് നമ്മൾ പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സിനിമ നന്നാകുകയാണെങ്കിൽ അതെല്ലാം പുറകെ വരും. തന്റെ പുതിയ ചിത്രം ചാ വേ ർ ഒരിക്കലും ര ക്ത ച്ചൊരിച്ചൽ ആഘോഷിക്കുന്ന തരത്തിൽ ആയിരിക്കില്ല എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്.

Advertisement