ഇതെന്റെ ഡാൻസ് മാസ്റ്ററാണ്, പിന്നിലല്ല. കൂടെ തന്നെ നിർത്തണം; സംവിധായകനോട് ഷാരൂഖ് പറഞ്ഞതിങ്ങനെ; ജവാൻ അനുഭവം വെളിപ്പെടുത്തി പ്രിയമണി

237

തെന്നിന്ത്യൻ താരസുന്ദരി പ്രിയമണി വീണ്ടും ഇപ്പോഴിതാ ഷാരൂഖിന്റെ കൂടെ നൃത്തച്ചുവടുമായി എത്തിയിരിക്കുകയാണ്. ചെന്നൈ എക്‌സിപ്രസിലെ വൺ ടൂ ത്രീ ഫോർ, ഗാനത്തിന് ശേഷം വീണ്ടും ഇരുവരും ഒരുമിച്ചെത്തുന്ന ഗാനമാണ് ജവാൻ സിനിമയിലെ സിന്ദ ബന്ദ എന്ന പാട്ട്.

ഷാരൂഖ് ഖാന്റെ ചിത്രം ജവാൻ കോടികൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിൽ ഡാൻസ് ചെയ്തതിനെ പറ്റി നടി സംസാരിക്കുന്നത്. സിനിമയിലെ സിന്ദ ബന്ദ ഡാൻസ് രംഗത്തിൽ തന്നെ ആദ്യം ഷാരൂഖ് ഖാന്റെ പുറകിലാണ് ഡാൻസ് മാസ്റ്റർ നിർത്തിയിരുന്നത്. എന്നാൽ പിന്നീട് ഷാരൂഖ് ഖാൻ ഇടപെട്ടാണ് തന്നെ മുൻ നിരയിലേക്ക് മാറ്റിയതെന്നുമായിരുന്നു പ്രിയ മണി പറയുന്നത്.

Advertisements

ഷാരൂഖ് ഖാൻ കൊറിയോഗ്രാഫറായ ഷോബി മാസ്റ്ററോടും സംവിധായകൻ അറ്റ്ലിയോടും താൻ അദ്ദേഹത്തിന്റെ ഡാൻസ് ടീച്ചറാണെന്നും അദ്ദേഹത്തിനൊപ്പം നിർത്തണമെന്നും പറയുകയായിരുന്നു എന്നാണ് പ്രിയ മണി കണക്ട് എഫ്എം കാനഡക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ALSO READ-ആദ്യമായി സീമയെ കാണുമ്പോൾ മമ്മൂട്ടി ഒരു നടനല്ല, എന്നിട്ടും പെരുമാറിയതിങ്ങനെ; ഇതുവരെ ചീത്തപ്പേര് കേൾപ്പിക്കാത്ത ഹാൻഡ്‌സം നടൻ, വെളിപ്പെടുത്തൽ വൈറൽ

മുൻപ് ഷാരൂഖിനൊപ്പം ചെന്നൈ എക്സ്പ്രസിൽ ഡാൻസ് ചെയ്തതിനെ കുറിച്ചും പ്രിയാ മണി സംസാരിക്കുന്നുണ്ട്. അന്ന് തൊട്ട് താൻ അദ്ദേഹത്തിന്റെ ഡാൻസ് ടീച്ചർ ആണെന്നാണ് ഷാരൂഖ് പറയാനുള്ളതെന്നും അദ്ദേഹം സ്റ്റെപ്പുകൾ മറക്കുമ്പോൾ തന്നെ നോക്കിയാണ് ചെയ്യാറുള്ളതെന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രിയ മണി അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.

എല്ലാ സ്റ്റെപ്പുകളും ചെയ്യുമ്പോൾ അത് എങ്ങനെയാണെന്ന് ഷാരൂഖ് ഖാൻ എന്നോട് ചോദിക്കും. കൈ വെക്കേണ്ടത് ഇങ്ങനെയാണെന്നും കാൽ ഇങ്ങനെയാണെന്നുമൊക്കെ പറഞ്ഞുകൊടുക്കുന്നത് താനാണ്.

നിങ്ങൾ ആ പാട്ട് ശ്രദ്ധിച്ചാൽ കാണാം സാനിയ മൽഹോത്ര അദ്ദേഹത്തിന്റെ വലത് വശത്തും ഞാൻ ഇടത്തുമാണ് നിൽക്കുന്നത്. ഞങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് തന്നെ വേണം.

സിന്ദ ബന്ദ ഡാൻസ് ഒരു മികച്ച അനുഭവമായിരുന്നെന്നും പ്രിയമണി പറഞ്ഞു.

Advertisement